January 29, 2023

കൊഹ്‌ലിക്കെതിരെ കടുത്ത വിമർശനവുമായി കപിൽ ദേവ്

ഐസിസി ട്വന്റി20 ലോകകപ്പിൽ കിവീസിനെതിരെ നടന്ന നിർണായക മത്സരത്തിൽ ‘ഭയം തോന്നിയെന്ന’ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഏറ്റു പറച്ചിലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. വിരാട് കോഹ്‌ലിയെ പോലെയൊരു വലിയ താരവും ക്യാപ്റ്റനുമായ വ്യക്തിയിൽ നിന്നും വരേണ്ട വാക്കുകളാണോ ഇത് എന്ന് വിമർശിച്ച് കപിൽദേവ്. ആദ്യമത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു. രണ്ടാമതായി ന്യൂസിലാൻഡിനെതിരെ നടന്ന നിർണായക മത്സരത്തിൽ 8 വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നത്.

ന്യൂസിലൻഡിനെതിരായി നടന്ന നിർണായക മത്സരത്തിനുശേഷം കോഹ്‌ലി പേടിച്ചാണ് ഫീൽഡിങ്ങിന് ഇറങ്ങിയതെന്ന് പറയുകയുണ്ടായി. ഞങ്ങളുടെ ശരീരഭാഷ പരാജിതരുടെതായിരുന്നു ബാറ്റ് കൊണ്ടോ ബോൾ കൊണ്ടോ ധൈര്യം പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല പ്രതിരോധിക്കാൻ വേണ്ടുന്ന സ്കോർ ഞങ്ങൾക്കില്ലായിരുന്നു എന്നത് ശരിയാണ്. അതുകൊണ്ടുതന്നെ ഫീൽഡിലേക്ക് ഭയത്തോടെയാണ് ഞങ്ങൾ ഇറങ്ങിയത് ഇതായിരുന്നു കോഹ്‌ലി പറഞ്ഞ വാക്കുകൾ. കോഹ്‌ലി പറഞ്ഞ വാക്കുകൾ ഒരു ക്യാപ്റ്റൻ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു എന്ന് കപിൽ ദേവ് ചൂണ്ടിക്കാട്ടി.

വിരാട് കോഹ്ലിയെ പോലെ ഒരു വലിയ താരത്തെ സംബന്ധിച്ച് വളരെ ദുർബലമായ പരാമർശമാണിത് . കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തുചെയ്യും ആ ടീമിനെ നായകന്റെ മനസ്സിലെ ചിന്തകൾ ഇതൊക്കെയാണെങ്കിലും ടീമിനെ എങ്ങനെ പ്രചോദനം നൽകാൻ കഴിയും. കോഹ്ലിയുടെ വാക്കുകൾ കേട്ട് എനിക്ക് അത്ഭുതം തോന്നി കോലി അങ്ങനെയൊരു കളിക്കാരനല്ല – കപിൽ ദേവ് ശക്തമായി വിമർശിച്ചു.
എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. എത്രത്തോളം നമുക്കു വിമർശിക്കാൻ പറ്റും.

ഐപിഎൽ പോലൊരു വേദിയിൽ കളിച്ചുമികവുകാണിച്ച ഒരു താരം യുദ്ധത്തിനിറങ്ങുന്നതിനുമുൻപേ കീഴടങ്ങിയ രാജാവിന്റെ മാനസികാവസ്ഥയിൽ കളിച്ചാൽ പിന്നെ എങ്ങനെയാണ് ടീമിലെ മറ്റുള്ളവർക്ക് പ്രചോദനം നല്കാൻ സാധിക്കുക പ്രതീക്ഷയോടുകൂടി നീതി പുലർത്തുന്ന പ്രകടനമല്ല ഇന്ത്യൻ ടീമിന്റേത്. പോരാടിതോൽക്കുന്നതിനു ഇതിലും അന്തസുണ്ട്. കളിയുടെ അവസാനംവരെയും തളരാത്ത മനസോടെ ആത്മവിശ്വാസം നൽകുക എന്നതുകൂടിയാണ് ഒരു നല്ല ക്യാപ്റ്റന്റെ ചുമതല എന്നും കപിൽദേവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *