January 29, 2023

കോഹ്ലിയുടെ തുറന്നുപറച്ചിലിൽ ഗാംഗുലിയുടെ ‘കള്ളം’ പൊളിഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് വിമർശനങ്ങൾ കേട്ട് വരുന്നു. ഏകദിന നായക സ്ഥാനത്തുനിന്നും വിരാട് കോഹ്‌ലിയെ പുറത്താക്കിയതിനെ തുടർന്നാണ് ആരോപണങ്ങൾ ഉയർന്നു കേൾക്കുന്നത്. കോഹ്‌ലിയെ ഏകദിന നായക് സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കാത്തത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി. ഒടുവിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത് വന്നിരിക്കുന്നു. ” ടി20 ക്യാപ്റ്റൻ സ്ഥാനം രാജി വെക്കരുത് എന്ന് ഞങ്ങൾ വിരാട് കോഹ്ലിയുടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ നായക സ്ഥാനത്തിൽ തുടരാൻ വിരാട് കോഹ്ലി തയ്യാറായില്ല.

വൈറ്റ് ബോൾ ഫോർമാറ്റിൽ രണ്ട് ക്യാപ്റ്റൻ മാരെ നിയമിക്കുന്നത് ടീമിൽ ഭിന്നിപ്പുകൾ ഉണ്ടാകും എന്ന അഭിപ്രായം പറഞ്ഞുകൊണ്ട് സെലക്ടർമാർ മുൻപോട്ട് വന്നു”. എന്നാൽ തന്നോട് ആരും തന്നെ ട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ട എന്ന് പറഞ്ഞിട്ടില്ല എന്ന് വിരാട് കോലി വെളിപ്പെടുത്തിയിരിക്കുന്നു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ നൽകിയ വിരാട് കോഹ്ലിയുടെ മറുപടിയാണിത്. ഇതോടെ ബിസിസിഐയും വിരാട് കോലിയും തമ്മിലുള്ള വിയോജിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഒപ്പം തന്നെ സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ താനും കളിക്കുമെന്ന് വിരാട് കോലി വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയത് നേരത്തെ അറിയിച്ചിട്ടില്ല എന്ന് മീഡിയ കോൺഫറൻസിൽ വ്യക്തമാക്കി.

“സെലക്ഷൻ കമ്മിറ്റിയിലെ പ്രതിനിധി മീറ്റിങ്ങിന് ഒന്നര മണിക്കൂർ മുൻപ് എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കോൾ അവസാനിക്കുന്നതിന് മുൻപ് ഏകദിന ക്യാപ്റ്റൻ ഞാൻ ആയിരിക്കില്ല എന്ന് പറഞ്ഞിരുന്നു. അതിനുമുൻപ് ആരും എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല”. പ്രസ്സ് കോൺഫറൻസിൽ കോഹ്ലി പറഞ്ഞത് ഇങ്ങനെയാണ്. സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയുടെ അഭാവം ടീമിന് കാര്യമായി ബാധിക്കുമെന്നും കഴിഞ്ഞ മത്സരത്തിൽ ഒക്കെ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും വിരാട് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *