ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി നേടുന്ന എല്ലാ റെക്കോർഡുകളും ഭേദിച്ച് കൊണ്ടാണ് പാകിസ്ഥാൻ ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ മുന്നോട്ടുള്ള യാത്ര. ബാബർ അസമിനെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും അർദ്ധ സെഞ്ചുറി നേടിയ ബാബർ അസം മികച്ച പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.
അവസാന മത്സരത്തിൽ നേടിയ അർദ്ധസെഞ്ചുറിയോടുകൂടി ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് ബാബർ അസം സ്വന്തമാക്കിക്കഴിഞ്ഞു. വെറും 26 ഇന്നിംഗ്സിൽ നിന്നുമാണ് ഈ നേട്ടം. 30 ഇന്നിംഗ്സിൽ നിന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 1000 റൺസ് നേടിയിരുന്നത് കോഹ്ലിയുടെ ഈ റെക്കോർഡാണ് അസം മറികടന്നിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡും ബാബർ ഇതിനിടെ സ്വന്തമാക്കിയിരുന്നു.
52 ഇന്നിംഗ്സിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ 56 ഇന്നിംഗ്സിൽ നിന്നും വിരാട് കോഹ്ലി നേടിയ 2000 റൺസിനാണ് 52 കളികളിലൂടെ അസം മറികടന്നിരിക്കുന്നത്. വിരാട് കോഹ്ലിയുടെ തുടർച്ചയായ റെക്കോർഡുകളാണ് ആസാം ഇതിനിടെ മറികടന്നുകൊണ്ടിരിക്കുന്നത്. ഐസിസി റാങ്കിംഗിൽ വിരാട് കോഹ്ലിക്ക് ഒപ്പം മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിൽ ഉള്ള ഒരേയൊരു ബാറ്റർ കൂടിയാണ് ബാബർ അസം. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും t20 ബാങ്കിങ്ങിൽ രണ്ടാംസ്ഥാനത്തും ഉള്ള ബാബർ ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്ലി പുറകിൽ ഏഴാം സ്ഥാനത്താണുള്ളത്. ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ ഇരുവരുടെയും നില എന്താണെന്ന് സമുക്ക് കണ്ടറിയാം.