ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുന്നതോടെ ആരായിരിക്കും ടീമിൽ നിന്ന് പുറത്തുപോവുക എന്ന ചോദ്യത്തിനുത്തരമായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. കോഹ്ലിയുടെ അഭാവത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും രണ്ടാമിന്നിംഗ്സിൽ ഹാഫ് സെഞ്ചുറിയും നേടി ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ്. കോഹ്ലിക്ക് പകരം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ആണ് ക്യാപ്റ്റൻ. ആദ്യത്തെ ഇന്നിംഗ്സിൽ 63 പന്തിൽ 35 റൺസും രണ്ടാമിന്നിംഗ്സിൽ 15 പന്തിൽ 4 റൺസുമാണ് രഹാനെ നേടിയത്. കെയ്ൽ ജാമിസനും അജാസ് പട്ടേലുമാണ് ഒന്നും രണ്ടും ഇന്നിംഗ്സിൽ രഹനയുടെ വിക്കറ്റെടുത്തത്.
മുൻപു നടന്ന ഇംഗ്ലണ്ടുമായുള്ള സീരീസിൽ ദയനീയ പ്രകടനമായിരുന്നു രഹാനയുടേത്. ഈ സീരീസിനെ തുടർന്ന് രഹാനെക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2020ന് ശേഷം രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് എടുത്തുപറയാവുന്ന താരത്തിനെ പ്രകടനം. ചേതേശ്വർ പൂജാരയും മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2020 മുതൽ 30 ഇന്നിംഗ്സിൽ നിന്നും ശരാശരി 27.65 റൺസ് മാത്രമാണ് പുജാര നേടിയത്. ഈ അവസരത്തിൽ രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുന്നതോടെ ടീമിൽ വരുത്തേണ്ട മാറ്റത്തെപ്പറ്റി അഭിപ്രായം പറയുകയാണ് ഡാനിയൽ വെട്ടോറി.
“അജിൻക്യ രഹാനെ ഒരു മികച്ച ബാറ്റർ തന്നെയാണ്. താരംഅഗ്രെസ്സീവ് ആയി കളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കളിയിൽ പലവിധത്തിൽ അവനെ പുറത്താക്കുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരൻ ആണെന്ന് ഇതിനു മുന്നേ പലതവണ തെളിയിച്ചിട്ടുണ്ട്. ടീമിൽ ഇടം പിടിക്കാൻ കഴിയാതെ വന്നാലും തിരിച്ചെത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ടീം മാനേജ്മെന്റ് അടുത്ത മത്സരങ്ങളിൽ അദ്ദേഹത്തെ പുറത്ത് ഇരുത്തിയാലും പൂർണ ശക്തിയോടെ തെറ്റുകൾ തിരുത്തി കൊണ്ട് അദ്ദേഹം വീണ്ടും ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കും എന്നെനിക്കുറപ്പുണ്ട്. മികച്ച പ്രകടനം ആയി മുന്നേറുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കാൻ സാധിക്കില്ല ആയതിനാൽ രഹാനെ തന്നെയായിരിക്കും കോഹ്ലിക്ക് വഴിയൊരുക്കുക”.