February 8, 2023

കോഹ്‌ലി അടിതുടങ്ങി : കിവീസിന് ഭയത്തിന്റെ കാലം

ടി 20 ക്രിക്കറ്റ് ആവേശം തുടരുമ്പോൾ ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുന്ന നിമിഷങ്ങൾ ഇനി തൊട്ടടുത്ത്. ലോകകപ്പിൽ മുത്തമിടുന്നത് ഇന്ത്യൻ ടീം ആകണം എന്നാഗ്രഹിക്കുന്നവർക്ക് നിശ്വാസത്തിന്റെ കാറ്റുമായി ഇന്ത്യൻ ടീം മികച്ച പരിശീലനത്തിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി നടന്ന കഴിഞ്ഞ മത്സരത്തിൽ 10 വിക്കറ്റിന് പരാജയപ്പെട്ട ടീമിന് ഇനി നേരിടാനുള്ളത് കിവീസിനെയാണ്.

പാക്കിസ്ഥാനുമായി ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ എല്ലാനിരാശകളും അകറ്റാനായി കിവീസിനെ നിലപറ്റിച്ചേ മതിയാവു അതുകൊണ്ട് തന്നെ വളരെ ശക്തമായ പരിശീലനത്തിലൂടെയാണ് ടീമിപ്പോൾ കടന്നുപോയ്‌കൊണ്ടിരിക്കുന്നത്. ഒക്‌ടോബർ 31 നു വരാനിരിക്കുന്ന മത്സരം ഇന്ത്യൻ ടീമിന് വളരെ നിർണായകകരമാണെന്നു മനസിലാക്കിത്തന്നെയാണ് ഓരോത്തരും പ്രാക്ടീസ് നടത്തുന്നത്. കിവീസിനെതിരെ ജയം കരസ്ഥമാക്കി കിരീടത്തോടടുക്കാൻ ടീം വളരെ ആത്മാർത്ഥമായിത്തന്നെ ആഗ്രഹിക്കുന്നുണ്ട്.

നേരത്തെ ടോപ് ഓർഡർ ബാറ്റിങ് തകർന്നതാണ് പാക് ടീമിനെതിരായ തോൽവിക്കുള്ള ഇന്ത്യയുടെ പ്രധാന കാരണം. അതിനാൽ തന്നെ രോഹിത് ശർമ്മ, ലോകേഷ് രാഹുൽ എന്നിവർ അടക്കം കഠിന പരിശീലനത്തിലാണ്. ഇന്നലെ ഇന്ത്യൻ ടീം പരിശീലന സെക്ഷനിൽ നടന്ന വിരാട് കോഹ്ലിയുടെ ബാറ്റിങ് തന്നെയാണ് താരം വളരെ ഫോമിലാണെന്നറിയിച്ചിരിക്കുന്നത്. ഓരോ ബോളുകളും വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

താരം നെറ്റ്സിൽ എല്ലാ ഇന്ത്യൻ ബൗളർമാരെ, സ്പിന്നർമാരെയും നേരിട്ടു. കൂടാതെ എല്ലാ സ്പിന്നർമാർക്കും എതിരെ സിക്സ് അടക്കം പായിച്ച നായകൻ വിരാട് കോഹ്‌ലി താൻ മികച്ച ഫോമിലാണ് എന്നത് വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചു. അശ്വിനും ജഡേജക്കും എതിരെ വളരെ അധികം നേരം ബാറ്റ് ചെയ്ത കോഹ്‌ലിയുടെ എല്ലാ മൂവമെന്റും നിരീക്ഷിക്കാൻ ഹെഡ് കോച്ച് രവി ശാസ്ത്രി അടക്കം ആ ഗ്രൗണ്ടിൽ എത്തിച്ചേർന്നിരുന്നു. കൃത്യമായ നിരീക്ഷണത്തോടെ പരിശീലനം പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *