അന്താരാഷ്ട്ര ക്രിക്കറ്റടിൽ നിന്നും മറ്റു ഫോര്മാറ്റുകളിൽ നിന്നും കോഹ്ലി ക്യാപ്റ്റൻ സ്ഥാനത് നിന്ന് പിന്മാറുമെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു ഫോർമാറ്റുകൾ വേണ്ടെന്ന് വച്ചാലും കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നും രവി ശാസ്ത്രി സൂചിപ്പിച്ചു. കോഹ്ലി തന്റെ ബാറ്റിംഗികൾ ശ്രെധ കേന്ദ്രീകരിക്കാൻ വേണ്ടി ആണ് T20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും രവി ശാസ്ത്രി വെളിപ്പെടുത്തി.
ഐ സി സി T20 ലോകകപ്പോടെ ആണ് കോഹ്ലി T20 ക്യാപ്റ്റൻ സ്ഥാനത് നിന്നും പിന്മാറിയത്. കോഹ്ലി T20 ക്യാപ്റ്റൻ സ്ഥാനത് നിന്ന് പിന്മാറിയത്തിൽ പിന്നെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിക്കുകയും അതോടൊപ്പം തന്നെ യുവതാരമായ കെ എൽ രാഹുലിനെയാണ് T20 വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചത്. T20 ലോകകപ്പിന് ശേഷം നടക്കാനിരുന്നിരുന്ന T20 പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം നൽകിയിരുന്നു. അജിൻക്യ രഹാനെയാണ് ആ മത്സരത്തിൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നയിച്ചത്.
ഇന്ത്യൻ ടീമിന്റെ ഒരു സുപ്രധാന താരമാണ് വിരാട് കോഹ്ലി. മത്സരങ്ങളിൽ വളരെ മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ സാധിക്കുന്ന ഒരു താരം ആണ് കോഹ്ലി. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ബാറ്റിംഗ് ചെയ്യുന്നതിനേക്കാൾ സ്വതന്ത്രനായി ബാറ്റിംഗ് ചെയുമ്പോൾ അവന് കൂടുതൽ ശ്രെദ്ധിക്കാൻ സാധിക്കുമെന്നും ടീമിലെ മറ്റു ആരെക്കാളും മിടുക്കൻ ആണെന്നും വളരെ മികച്ച രീതിയിലുള്ള ഫിറ്റ്നസ് അവനുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. T20 കപ്പ് ടൂർണമെന്റ് മത്സരത്തിന്റെ അവസാനത്തോടെ ഇന്ത്യൻ കോച്ച് ആയുള്ള രവി ശാസ്ത്രിയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു.