February 5, 2023

ചെന്നൈയിലെ തന്ത്രങ്ങൾ ഓസ്‌ട്രേലിയയിലും, ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ജോഷ് ഹേസൽവുഡ് കളിച്ചത് ടി20 ലോകകപ്പിൽ ഏറെ ഗുണം ചെയ്തെന്നു ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ജോഷ് ഹൈസൽവുഡിന്റെ നിര്ണ്ണായകമായ പ്രകടനം ഓസ്‌ട്രേലിയയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.മത്സരത്തിൽ 8 വിക്കറ്റിന് ഓസ്ട്രേലിയ വിജയിച്ചു. മൽത്സരത്തിൽ മിച്ചൽ സ്റ്റാർക്ക് നാലോവറിൽ 60 റൺസ് വഴങ്ങി മോശം പ്രകടനമായിരിന്നെങ്കിലും നാലോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡിന്റെ പ്രകടനം ന്യൂസീലൻഡിനെ 172 റൺസിൽ പിടിച്ചുകെട്ടി. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ , ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ വിക്കറ്റുകളാണ്‌ ജോഷ് ഹേസൽവുഡ് വീഴ്ത്തിയത്.

മുൻപ് നടന്ന ഐപിൽ ഫൈനലിൽ നാലോവറിൽ 29 റൺസ് വഴങ്ങിയ താരം 2 വിക്കറ്റുകൾ നേടിയിരുന്നു. ” ഹേസൽവുഡ് ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പിലെ പ്രധാനപ്പെട്ട താരമാണ്. ചെന്നൈ സൂപ്പർ കിങ്‌സിലെ എക്സ്പീരിയൻസ് അവൻ പങ്കുവെച്ചത് ഏറെ നിർണായകമായി. പ്രത്യേകിച്ച് ടൂർണമെന്റിന്റെ അവസാനത്തിൽ ഏത് ലെങ്തിലാണ് പന്തെറിയേണ്ടതെന്നതിലെല്ലാം അവൻ കൈമാറിയ വിവരങ്ങൾ വളരെയധികം ഗുണം ചെയ്തു. ഹാർഡ് ലെങ്തിലുള്ള പന്തുകളാണ് അവന്റെ പ്രത്യേകത, അതിൽ റൺസ് നേടുകയെന്നത് വളരെ ദുഷ്കരമാണ്.

” ഫിഞ്ച് പറഞ്ഞു. ന്യൂസിലാൻഡ് ഉയർത്തിയ 173 മറികടന്നത് വെറും 18.5 ഓവറിൽ. 38 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് വാർണറുടെയും പുറത്താകാതെ 50 പന്തിൽ 77 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും എളുപ്പത്തിൽ ഓസ്ട്രേലിയ വിജയിക്കുകയായിരുന്നു. ഫൈനലിലെ പ്ലയെർ ഓഫ് ദി മാച്ച് മിച്ചൽ മാർഷലും ടൂർണമെന്റിൽ ശരാശരി 48.17 റൺസ് നേടിയ ഡേവിഡ് വാർണർ പ്ലെയർ ഓഫ് ദി ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *