ഐ പി എൽ 14 മത് സീസണിൽ മികച്ച ബാറ്റിംഗ് കാഴ്ചവച്ച് ഓറഞ്ച് ക്യാപ് കരസ്ഥമാക്കിയ ചെന്നൈ സൂപ്പർ കിങ്സ് താരം ഋതുരാജ് ഗെയ്ക്ഗ്വാദിനു വരാനിരിക്കുന്ന സയ്യദ് മുഷ്താക്ക് അലി ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്ര ടീമിനെ നയിക്കാനുള്ള റോളാണ് ലഭിച്ചിരിക്കുന്നത്. സയ്യദ് മുഷ്താക്ക് അലി ട്രോഫി ടൂർണമെന്റിനുവേണ്ടിയുള്ള പരിശീലനത്തിലാണ് ഋതുരാജ്. തന്റെ ആദ്യ ഐ പി എൽ മത്സരത്തിൽ ആദ്യത്തെ കളിയിൽ തന്നെ ഗോൾഡൻ ഡക്കർ നേടികൊണ്ടാണ് താരത്തിന്റെ തുടക്കം. തുടർന്നുള്ള രണ്ട് ഇന്നിങ്സിലും കൂടി നേടാൻ കഴിഞ്ഞത് ആകെ 5 റൺസ് ആയിരുന്നു.
ഏതൊരു ഐ പി എൽ താരത്തിന്റെയും ഇത്തരം പെർഫോമെൻസ് കാണുകയാണെങ്കിൽ അടുത്ത ഒരു അവസരം നല്കാൻ ആരും താല്പര്യം കാണിക്കുകയില്ല ഏതൊരു ഐ പി എൽ പ്രേമിയും ഈ താരത്തെ തീർത്തും പരാമർശിച്ചിരിക്കും. അതുതന്നെയായിരുന്നു അന്നും സംഭവിച്ചത്. എല്ലാവരുടെയും വിമർശനങ്ങൾ താരത്തിനും ഏറ്റുവാങ്ങേണ്ടതായി വന്നു.ടൂർണമെന്റിൽ ആദ്യമേ പുറത്തായ ടീമിന് ബാക്കിയുള്ള മത്സരങ്ങൾ തീർത്തും അപ്രസക്തമായിരുന്നു എങ്കിലും അവർ തളരാതെ അടുത്ത വർഷത്തിലേക്കായുള്ള മുന്നൊരുക്കം തുടങ്ങികഴിഞ്ഞു എന്നുമനസിലാക്കിത്തരുന്ന രീതിയിലായിരുന്നു തുടർന്നുള്ള മത്സരങ്ങൾ.
ആദ്യത്തെ തന്റെ മൂന്നു മത്സരങ്ങൾ കണ്ട് നെറ്റിചുളിച്ച ചെന്നൈ ആരാധകരുടെ മുന്നിൽ അവസാന മൂന്നുമത്സരത്തിൽ അർദ്ധസെഞ്ച്വറി നേടി ടീമിന്റെ വിജയത്തിന്റെ വലിയ ഒരുഭാഗമായിക്കൊണ്ടാണ് ഋതുരാജ് മറുപടിപറഞ്ഞത്. ആ കളി കണ്ടുകൊണ്ടിരുന്ന ഏതൊരാളും താരത്തെ അന്നേ മനസിൽ കയറ്റിയിരുന്നു അവരെല്ലാവരും ഒരേ വാക്കിൽ പറഞ്ഞിരുന്നു “ഇവൻ അടുത്ത സീസണിൽ പൊളിച്ചടുക്കും” എന്ന്.
പ്രതീക്ഷ ഒന്നും തെറ്റിയില്ല എല്ലാവരും വയസ്സൻ പടയെന്നുപറഞ്ഞു റീത്ത് സമർപ്പിക്കാൻ ഇരുന്ന ടീമിനെ ഈ സീസണിൽ കപ്പ് നേടി വാനോളം ഉയർത്തിയപ്പോൾ ടീമിന്റെ നാൽപ്പത് ശതമാനത്തിലധികവും, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനുള്ള ഓറഞ്ച് ക്യാപ്പും , എമേർജിംഗ് പ്ലയർ അവാർഡും നേടിയ ഋതുരാജ് ഗെയിക്വാദ് ടീമിന്റെ ഹീറോ ആയി മാറി.