മികച്ച ബാറ്റ്സ്മാന്മാരും ബോളർമാർകൊണ്ടും ശക്തമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അതിനൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ഓൾറൗണ്ടർമാരുടെ പ്രകടനങ്ങൾ. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇക്കാലത്തെ മികച്ച ഓൾറൗണ്ടർമാരാണ്. ടീമിനുവേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യുന്നവരാണവർ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേസമയം തിളങ്ങാൻ ഇവർക്ക് സാധിക്കാറുണ്ട്. ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ് ഇവർ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പർതാരങ്ങളായ രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കുമെന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്.
ഏകദിന മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഹാർദിക് പാണ്ഡ്യ വിരമിക്കുന്നത് ചില വാർത്തകൾ വരുന്നുണ്ട്. ഈ വരുന്ന ഐപിഎല്ലിന് വേണ്ടി മുംബൈ ടീം ഹാർദിക് പാണ്ഡ്യയെ നിലനിർത്തിയിട്ടില്ലായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംങ്സിനു വേണ്ടി കളിക്കുന്ന സൂപ്പർതാരമാണ് രവീന്ദ്ര ജഡേജ. 16 കോടി നൽകിയാണ് താരത്തെ നിർത്തിയിരിക്കുന്നത്. താരം പരിക്കിനെ തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഏകദിന മത്സരങ്ങൾക്ക് പുറമേ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവയ്ക്കുന്നത്.
ഇക്കഴിഞ്ഞ ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റിൽ കൈക്ക് സാരമായ പരിക്കേറ്റിരുന്നതിനാൽ ഈ വരുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരങ്ങളിൽ ജഡേജ കളിയ്ക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ പരിക്കാണ് വിരമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. സാരമായ പരിക്കുകളാണ് കൈക്ക് സംഭവിച്ചിരിക്കുന്നത്. ജഡേജയുടെ ഈ പരിക്ക് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെയും അലട്ടുന്നുണ്ട്. 16 കോടിയാണ് ജഡേജയ്ക്ക് വാഗ്ദാനം. കഴിഞ്ഞ ഐപിഎൽ സീസണിൽ മിന്നും പ്രകടനം ആയിരുന്നു ജഡേജ കാഴ്ചവച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർ മാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ.