പതിനഞ്ചാം സീസണ് മുന്നോടിയായി ടീമുകൾ തങ്ങൾ നിലനിർത്തിയിരിക്കുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഇപ്രാവശ്യത്തെ താര പട്ടികയിൽ വന്നിട്ടുണ്ട്. പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ പഞ്ചാബിനായി ഇനി കളിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. അഫ്ഗാൻ താരമായ റഷീദ് ഖാൻ ഹൈദരാബാദ് ടീം മാനേജ്മെന്റ്മായി ചർച്ച നടത്തിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒത്തുതീർപ്പായില്ല. 12 കോടി വരെ നൽകാമെന്ന് പറഞ്ഞെങ്കിലും താരം ശരി വെച്ചില്ല.
ഇരുവരും വരും താര ലേലത്തിൽ പങ്കെടുക്കാനാണ് സാധ്യത. ഇരുവർക്കും ലേലത്തിനു മുൻപായി മികച്ച കരാർ നൽകാൻ ടീമുകൾ ആഗ്രഹിക്കുന്നുണ്ട്. ഐപിഎൽ പതിനഞ്ചാം സീസണിൽ പുതുതായി രണ്ട് ടീമും കൂടിയുണ്ട്. ലക്നൗ ടീമും അഹമ്മദാബാദ് ടീമും ആണ്. ഇതിനോടൊപ്പം മറ്റൊരു ചൂടൻ വാർത്തയും വയൽ ആകുന്നുണ്ട്. പുത്തൻ ഐപിഎൽ ടീമായ ലക്നൗ ടീം ഉടമസ്ഥർ ആർപിഎസ് ഗ്രൂപ് ഇതിനോടകം താരമായി ചർച്ച നടത്തിയതായി സൂചന വരുന്നു. ബിസിസിഐയുടെ അനുമതി പ്രകാരം അന്തിമമായ ലിസ്റ്റ് പുറത്തുവരുന്നതിന് മുൻപായി താരങ്ങൾ മറ്റു ടീമുകളുമായി ചർച്ച നടത്തുന്നത് നിയമലംഘനമാണ്. അതിനാൽ ഐപിഎൽ അധികൃതരും ഇതേതുടർന്ന് പരിശോധനകൾ നടത്തുകയാണ്.
സംഭവത്തിന്റെ ഈ ഈ വസ്തുത ശരി വയ്ക്കുകയാണെങ്കിൽ താരങ്ങൾക്ക് വിലക്ക് ലഭിക്കാവുന്നതാണ്. പ്രതിഫലത്തുക രണ്ടു കൂടി കുറക്കേണ്ടി വന്നു ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. കഴിഞ്ഞവർഷം 17 കോടി ആയിരുന്നു താരത്തിനെ പ്രതിഫലം ഇപ്രാവശ്യം ചില പ്രശ്നങ്ങളാൽ താരത്തിന് തുക 15 കോടി ആക്കേണ്ടി വന്നു. ഇത് പുതിയ താരങ്ങൾ എടുക്കുവാൻ ടീം മാനേജ്മെന്റ് സഹായകമായിട്ടുണ്ട്. ഈ വരുന്ന മെഗാ ഐപിഎൽ ലേലം വളരെ നിർണായകവും പ്രവചനാതീതവും ആകും.