February 8, 2023

ടി 20 ലോകകപ്പിനിടയിൽ അസം – വിരാട് സംഭാഷണം എന്തായിരുന്നു?

വെസ്റ്റിൻഡീസും പാകിസ്ഥാനും തമ്മിലുള്ള ആദ്യ t20 മത്സരത്തിൽ 63 റൺസ് വിജയം സ്വന്തമാക്കി പാകിസ്ഥാൻ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണർമാരായി ഇറങ്ങിയ മുഹമ്മദ് റിസ്വാൻ 78 റൺസും ഹൈദർ അലി 68 റൺസെടത്ത് തുടക്കം ഗംഭീരമാക്കി. ഇവരുടെ ഫലത്തിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 200 റൺസ് തികച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 19 ഓവറിൽ 137 റൺസ് എത്തുമ്പോഴേക്കും എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി. പരമ്പര ആരംഭിക്കുന്നതിനു മുൻപ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന്റെ മറുപടി ഇപ്പോൾ വൈറലാകുകയാണ്.

കൂടുതൽ ചോദ്യങ്ങളും പരമ്പരയുമായി ബന്ധപ്പെട്ടു ള്ളതായിരുന്നു. മാധ്യമപ്രവർത്തകരിൽ ഒരുവൻ വിരാട് കോലി മായി ബന്ധപ്പെടുത്തി ഒരു ചോദ്യം ചോദിച്ചു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്. “താങ്കൾ ഈ പരമ്പരയുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകി. എന്നാൽ വേൾഡ് t20 വേൾഡ് കപ്പിൽ താങ്കളും വിരാട് കോഹ്‌ലിയും സംസാരിക്കാൻ അതിന്റെ ഒരു വീഡിയോ വൈറലായിരുന്നു.അന്ന് നിങ്ങൾ എന്താണ് സംസാരിച്ചത്? ” ഇതായിരുന്നു ചോദ്യം ചോദ്യം കേട്ട് പാകിസ്ഥാൻ ടീം മീഡിയ മാനേജർ ഇടപെട്ടു പറഞ്ഞു ” താങ്കളെ തടസ്സപ്പെടുത്തിയതിൽ ഖേദിക്കുന്നു. ഇതൊരു പിസിബി സമ്മേളനമാണ് വെസ്റ്റിൻഡീസ് പരമ്പരയെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കൂ”.

ഈ പ്രസ്താവനയോട് റിപ്പോർട്ടർ പറഞ്ഞു ഇതൊരു വിവാദമായ ചോദ്യമല്ല ബാബറിന് വേണമെങ്കിൽ പറയാം. ആശയക്കുഴപ്പത്തിലായ ബാബർ ഒടുവിൽ കോഹ്‌ലിയും ആയ സംഭാഷണത്തിലെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്തു. “ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. അത് ഞാൻ എന്തിനാണ് വെളിപ്പെടുത്തുന്നത്? എനിക്ക് അതിനോട് താൽപര്യമില്ല”. എന്നായിരുന്നു അയാളുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *