ഐസിസി t20 വേൾഡ് കപ്പിൽ ന്യൂസിലൻഡിനെതിരേ നടന്ന നിർണായക മത്സരത്തിൽ ആരാധകരുടെ പ്രാർത്ഥനകളെല്ലാം വിഫലമാക്കി ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി തുടർച്ചയായി അഞ്ചാം തവണയാണ് വിരാട് കോഹ്ലിക്ക് ടോസ് നഷ്ടമാകുന്നത്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ നടന്ന കളികളുടെ പ്രകടനങ്ങളെ വിലയിരുത്തികൊണ്ട് പേടിയോടെയാണ് ഇന്ത്യ ബാറ്റിംങ്ങിനിറങ്ങിയത്.
പാകിസ്ഥാനുമായി നടന്ന കഴിഞ്ഞ കളിയിൽ കോഹിലിക്ക് ടോസ് നഷ്ടമായത് മത്സരത്തിൽ പരാജയപ്പെടാൻ കാരണമായിരുന്നു. തുടർന്ന് ബൗളിംഗ് സംഭവിച്ച പാളിച്ച വീണ്ടും പരാജയം നൽകി. സൂപ്പർ 12 റൗണ്ടിൽ പാക്കിസ്ഥാനു പിന്നാലെ ന്യൂസീലൻഡിനോടും കനത്ത തോൽവി വഴങ്ങിയതോടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ. ആദ്യ മത്സരത്തിൽ 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ എട്ടു വിക്കറ്റിനും പരാജയപ്പെട്ടതോടെ സെമിസാധ്യതകൾക്ക് അപ്പാടെ വിങ്ങലേറ്റു. ചെയ്സിംഗ് ടീമുകളുടെ ലോകകപ്പായി മാറിയിരിക്കുകയാണ് ഇത്തവണത്തെ ടൂർണമെന്റ്.
സൂപ്പർ 12 റൗണ്ടിൽ മുൻപ് നടന്ന 15 മത്സരങ്ങളിൽ 12 ലും രണ്ടാമത് ബാറ്റ് ചെയ്ത് ടീമുകൾക്ക് ആയിരുന്നു ജയം. യു എ ഇ യിൽ നടന്ന മുഴുവൻ മത്സരങ്ങളും ചെയ്സിംഗ് ടീമുകൾക്ക് വിജയം നൽകുന്നതായിരുന്നു. അതുകൊണ്ടുതന്നെ ടോസ് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് വീണ്ടും പരാജയം നൽകി. സെമിഫൈനലിലേക്ക് ഉള്ള സാധ്യത ടീം നിലനിർത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ നിർഭാഗ്യവും ഇതോടുകൂടി ചർച്ചയായി. യുഎഇയിലെ വൈകുന്നേരം ഉള്ള മഞ്ഞുവീഴ്ച രണ്ടാമത് ബോൾ ചെയ്യുന്ന ടീമിലെ ബൗളിങ്ങിനെ കാര്യമായി ബാധിക്കുന്നു തുടർന്ന് പരാജയവും ഏറ്റുവാങ്ങുന്നു.