ക്രിക്കറ്റിലെ മിസ്റ്റർ 360 എന്നറിയപ്പെടുന്ന സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരമാണ് എ ബി ഡിവില്ലിയേഴ്സ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ താരം ഈ അടുത്തിടെ എല്ലാ ക്രിക്കറ്റ് ഫോമൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിൽ തിളങ്ങി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് ഹർഷൽ പട്ടേൽ. ഈയിടെ ഐപിഎല്ലിൽ ഡിവില്ലേഴ്സ് മായുള്ള അനുഭവം പങ്കുവെക്കുകയാണ് ഹർഷൽ
പട്ടേൽ.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു ഹർഷൽ പട്ടേൽ നാല് ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ നേടി മാൻ ഓഫ് ദി മാച്ച് വിന്നർ ആവുകയായിരുന്നുഅന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം മത്സരത്തിനുശേഷം ഐപിഎല്ലിൽ തന്റെ സഹതാരം ആയിരുന്ന ഡിവില്ലിയേഴ്സ്നോട് നന്ദി പറയുകയാണ് ഹർഷൽ.ഐപിഎല്ലിൽ തനിക്ക് ഡിവില്ലേഴ്സിൽ നിന്നും പകർന്നു കിട്ടിയ വാക്കുകൾ ഏറെ ഗുണം ചെയ്യുന്നു എന്ന് ഹർഷൽ പറഞ്ഞു ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകൾ വീഴ്ത്തി സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് ഹർഷൽ.
എന്റെ ക്രിക്കറ്റ് കരിയറിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഞാൻ അദ്ദേഹത്തെ എപ്പോഴും നിരീക്ഷിച്ചിരുന്നു ചില കളികളിൽ ഒരു ഓവറിൽ 30 റൺസ് വരെ ഞാൻ വഴങ്ങിയിരുന്നു. അദ്ദേഹമാണ് അതെനിക്ക് കുറയ്ക്കാൻ സഹായിച്ചത് “നല്ല പന്തിൽ ബാറ്റ്സ്മാൻ ബൗണ്ടറി നേടുമ്പോൾ ഉടൻ അടുത്ത ബോളിൽ മാറ്റം വരുത്തരുതെന്ന് അത് ബാറ്റ്സ്മാൻ അത് ബാറ്റ്സ്മാൻ പ്രതീക്ഷിക്കുന്നുണ്ടാകും” ഈ ഉപദേശം ഞാൻ എന്റെ കാര്യത്തിൽ ഇപ്പോഴും നിലനിർത്തുന്നു ഹർഷൽ ഇങ്ങനെ പറഞ്ഞു. ഡിവില്ലേഴ്സ് എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്ന ദിവസം തന്നെയായിരുന്നു ഹർഷൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.