January 29, 2023

തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

മുംബൈയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് കഴിഞ്ഞദിവസം ന്യൂസിലാൻഡിനെതിരെ നടന്നത്. 372 റൺസിനായിരുന്നു ഇന്ത്യയുടെ അത്യുജ്വല വിജയം. കാൺപൂരിൽ നടന്ന ആദ്യത്തെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ആയതിനാൽ രണ്ടാമത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതോടെ. ഈ പരമ്പര ഇന്ത്യക്ക് സ്വന്തമായി. ഈ വിജയത്തോടെ അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ ഒരു താരത്തിനും നേടാൻ പറ്റാത്ത നേട്ടമാണിത്. രണ്ടാമിന്നിംഗ്സിൽ ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 570 റൺസായിരുന്നു. ഈ ലക്ഷ്യത്തെ പിന്തുടർന്നു ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് 167 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയ്ക്കുവേണ്ടി രവിചന്ദ്രൻ, അശ്വിൻ ജയന്ത്‌ യാദവ് എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. ന്യൂസിലാൻഡിന് വേണ്ടി ഡാരൻ മിച്ചൽ 60 റൺസും ഹെൻറി നിക്കോൾസ് 44 റൺസം നേടി. ഇവർക്കു മാത്രമേ ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി പ്ളേയിങ് ഇലവനിൽ ഉണ്ടായിരിക്കെ നേടുന്ന അമ്പതാമത്തെ വിജയമാണിത്.

ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും അമ്പതിലധികം വിജയങ്ങളുടെ ഭാഗമാകുന്ന ആദ്യത്തെ താരമെന്ന റെക്കോർഡ് ഇനി വിരാട് കോലി കോഹ്ലിക്കാണ്. ഏകദിനത്തിൽ 254 മത്സരങ്ങളിൽ 153 മത്സരങ്ങളിലും t ട്വൻറിയിൽ 95 മത്സരങ്ങളിൽനിന്ന് 59 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് മത്സര വിജയമാണിത്. ഒപ്പം തന്നെ ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ തോൽവി കൂടി ആണിത്. രവിചന്ദ്രൻ അശ്വിൻ ആണ് പരമ്പരയിലെ മാൻ ഓഫ് ദ സീരീസ്.

Leave a Reply

Your email address will not be published. Required fields are marked *