February 9, 2023

തീരമടങ്ങിയിട്ടും തിരയടങ്ങാത്ത ആവേശവുമായി ഷൊഹൈബ് മാലിക്ക് പാക് ക്രിക്കറ്റ് ഇതിഹാസം

തന്റെ കൂടെ കളിച്ചവരെല്ലാം ഇന്ന് പരിശീലകരാണ്‌ തന്റെ 39 മത് വയസിലും ഒരു തുടക്കക്കാരന്റെ ആവേശത്തോടും കൂടുതൽ മെയ്വഴക്കത്തോടും കൂടി ബാറ്റ് വീശി പോരാടുകയാണ് ഇന്നും മാലിക്ക് . കുട്ടികാലത്തെ പാക് ക്രിക്കറ്റ് സേനയിലെ അവസാനത്തെ കണ്ണി ഇന്നും നിലക്കാത്ത ആവേശവുമായി പാകിസ്ഥാനുവേണ്ടി പച്ചകുപ്പായവും അണിഞ്ഞു എതിർടീമിലെ ബൗളർമാർക്ക് ഒരു ചാട്ടവാറുകൊണ്ടെന്ന പോലെ പ്രഹരമേല്പിച്ചുകൊണ്ടിരിക്കുന്നു.

കളിക്കിടയിലെപ്പെഴോ ന്യൂസിലാൻഡിനു അനുകൂലമായരീതിയിൽ കളി ചലിക്കുന്നു എന്ന് തോന്നിയപ്പോഴും തന്റെ നിലയിൽനിന്ന് താഴാതെ സിംഗിൾകളും ഡബിളുകളും ഇടക്ക് കടന്നുവരുന്ന ബൗണ്ടറികളും കൊണ്ട് സ്കോറിനെ മുന്നോട്ട്‌ചലിപ്പിച്ചുകൊണ്ടിരുന്നു മാലിക്ക് . ഏറ്റവും മുൻപരിചയമുള്ള ഒരു ക്രിക്കറ്റെർ എന്നുള്ള വിശേഷണം മാത്രം മതിയാവില്ല മാലിക്കിന്റെ ബാറ്റിംഗ് ചടുലതക്ക് . ടച്ച് കിട്ടിനിൽക്കുന്ന മാലിക്കിനെ നേരിടുക എന്നത് ഏറെ ശ്രമകരമായ ഒരുകാര്യം തന്നെയാണ്.

പിച്ച് കീഴടക്കികൊണ്ട് നിൽക്കുന്ന മാലിക്കിനടുത്തേക്ക് പന്തുമായി മിച്ച് സാൻഡ്‌നെർ നടന്നടുക്കുമ്പോൾ തന്നെ ആ ക്യാമ്പ് മുഴുവൻ ചിരിയമർത്തികൊണ്ട് നിൽക്കുകയായിരുന്നു . എല്ലാവരുടെയും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയുടെ അർത്ഥം നിമിഷങ്ങൾക്കകം തന്നെ അയാൾ എല്ലാവര്ക്കും കാണിച്ചുകൊടുത്തു. അതിനെ അവസാനത്തെ ഫിനിഷിങ് ടച്ച് നടത്തുന്ന കലാകാരനെന്ന നിലയിൽ രണ്ട് പന്തുകൾ ബൗഡറിയിലേക്ക് അയച്ചയാൾ ആ ഇന്നിംഗ്‌സിനെ സമ്പൂർണ്ണമാക്കി.

സ്പിന്നേഴ്‌സിന്റെ ബൗളുകളെ ഇത്രയും വ്യക്തമായി പഠിക്കാനും വിലയിരുത്താനും കഴിവുള്ള രണ്ടുപതീറ്റാണ്ടുകളായി വൈവിധ്യമാർന്ന സ്പിന്നേഴ്‌സിനെ നേരിട്ട അനുഭവസമ്പത്തുള്ള അയാൾക്കുമുൻപിൽ 18 മത് ഓവർ എറിയാനായി സാൻഡ്‌നെർ വരുമ്പോഴേ എല്ലാവരും മനസിലാക്കിയിരുന്നു കളി അവസാനിക്കാൻ പോകുകയാണെന്ന്. കളിയെ വളരെ കൃത്യമായി വിലയിരുത്തിക്കൊണ്ടായിരുന്നു മാലിക്കിന്റെ പോരാട്ടം അതുകൊണ്ട് തന്നെ സാൻഡ്നെറിന്റെ യാതൊരുവിധ തന്ത്രങ്ങളും ആ പിച്ചിൽ വിലപ്പോയില്ല അവസാന ഓവറുകളെ ഇത്രയും സിമ്പിൾ ആയി നേരിടാൻ കഴിയുന്നത് ഷൊഹൈബ് മാലിക്കിന്റെ പരിചയസമ്പന്നതയെ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *