തികച്ചും വ്യത്യസ്തമായ അത്ഭുതപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി കണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ചിന്നു എന്ന കോഴി. ആറു മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ട് ആണ് ഈ കോഴി വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചത്. പുന്നപ്ര തെക്കു ചിറ കാട്ടിൽ സി ൻ ബിജു കുമാറിന്റെ വീട്ടിൽ വളർത്തുന്ന bv 380 എന്ന സങ്കര ഇനത്തിൽപ്പെട്ട കോഴി.
ആണ് തുടരെ മുട്ടയിട്ടത്. രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ആണ് കോഴി മുട്ടകളിട്ടത്. ബിജു കുമാറിന്റെ മക്കൾ ചിന്നു എന്ന ഓമനപ്പേരിൽ വിളിക്കുന്ന കോഴിയാണ് ഇത്. സംഭവം നടക്കുന്ന ദിവസം രാവിലെ മുതൽ കോഴി വല്ലാതെ അവശതയിൽ ആയിരുന്നു എന്ന് ബിജുകുമാർ പറയുന്നു. മുടന്തി നടക്കുന്നത് ശ്രദ്ധിച്ച ബിജുകുമാർ കാലുകളിൽ തൈലം പുരട്ടിയശേഷം മാറ്റി നിർത്തിയിരുന്നു. എന്നാൽ പിന്നീട് കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് സംഭവങ്ങൾ അരങ്ങേറിയത്.
അസാധാരണ സംഭവങ്ങൾ നടന്നത് അറിഞ്ഞ് എത്തിയ നാട്ടുകാരും സംഭവത്തിന് ദൃക്സാക്ഷികളായി. അപൂർവ്വമായ സംഭവമാണ് ഇത് എന്നും. കൃത്യമായ ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇതിന്റെ കാരണം കണ്ടെത്താൻ സാധിക്കൂ എന്ന് മണ്ണുത്തി വെറ്റിനറി സർവകലാശാല പോൾട്രി ആൻഡ് ഡക്ക് ഫാം അസിസ്റ്റന്റ് പ്രൊഫസർ ബിനോജ് ചാക്കോ വ്യക്തമാക്കി. ഇതോടെ സംഭവം വൈറലായി. നിരവധി ആളുകളാണ് സംഭവം നേരിട്ട് കാണാൻ വീട്ടിൽ തടിച്ചുകൂടിയത്.