February 5, 2023

“ദ്രാവിഡിന്റെ കാലത്ത് ഇന്ത്യ തോൽക്കാതിരിക്കാനാണ് ശ്രമിച്ചത് എന്നാൽ വിരാട് കോഹ്ലി വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.” കോഹ്ലിയുടെ ബാല്യകാല കോച്ച്

രാഹുൽ ദ്രാവിഡിന്റെ കാലത്ത് വിദേശ ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കാൻ അല്ല പരാജയപ്പെടാതിരിക്കാനാണ് ശ്രമിച്ചത് എന്നാൽ വിരാട് കോഹ്ലി ടീമിന് വിജയം മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ് കുമാർ ശർമ ഒരു അഭിമുഖത്തിൽ പറഞ്ഞു. വിദേശത്ത് നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചിട്ടുള്ളത് വിരാട് കോഹ്ലി ആണ്. വിരാട് കോലിയുടെ നേതൃത്വത്തിൽ വിദേശത്ത് നടന്ന 15 ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

11 മത്സരങ്ങളിൽ വിജയം കണ്ടെത്തിയ സൗരവ് ഗാംഗുലി ആണ് കോഹ്‌ലിക്ക് പിന്നിലുള്ളത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയുടെ മണ്ണിൻ ആദ്യമായി ടെസ്റ്റ് വിജയം കുറിച്ചത് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ്. “രാഹുൽ ദ്രാവിഡ് കളിക്കുന്ന സമയത്ത് ഇന്ത്യൻ ടീമിന് പ്രതിരോധ മനോഭാവമാണ് ഉണ്ടായിരുന്നത്. ഇന്ത്യ പല വിദേശ രാജ്യങ്ങളിലും പോയി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ പരാജയപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ് അവർ ശ്രമിച്ചത്. എന്നാൽ വിരാട് കോഹ്ലി ഇതിൽ നിന്നും വ്യത്യസ്തനാണ്. അദ്ദേഹം ഇന്ത്യയുടെ വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് കളിക്കുന്നത്. അതിന്റെ ഒരു തെളിവാണ് അഞ്ചു ബോളർമാരുമായി കളിക്കാനിറങ്ങുന്നത്.

ഗ്രെഗ് ചാപ്പൽ വിവാദം രാഹുൽ ദ്രാവിഡ് കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എന്താണ് കോച്ചിന്റെ ധർമ്മം എന്ന് രാഹുൽ ദ്രാവിഡിന് വ്യക്തമായി തന്നെ അറിയാം. അദ്ദേഹത്തിന്റെ ജോലി എന്നത് തന്ത്രങ്ങൾ മെനയുകയും യുവതാരങ്ങളെ വളർത്തിയെടുക്കുകയാണ്. പരമപ്രധാനമായി ടീമിനെ നയിക്കേണ്ടത് ക്യാപ്റ്റനാണ്.” രാജ് കുമാർ ശർമ ഇങ്ങനെ പറഞ്ഞു. ഈ വരുന്ന സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളിക്കുന്നത്. പരിക്ക് മൂലം രോഹിത് ശർമ ഈ മത്സരത്തിൽ കളിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *