ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഈ കഴിഞ്ഞ ടൂർണമെന്റിൽ അത്യുജ്വല പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് മൂന്നാം
സ്ഥാനം വരെ എത്താൻ ഡൽഹിക്ക് കഴിഞ്ഞു. ഋഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് പടയും അശ്വിന്റെ ബോളിങ് ടെക്നിക്കുകളും ഡൽഹിയെ കരുത്തുറ്റ ടീമാക്കുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ നല്ല പരിചയ സമ്പത്തുള്ള ധവാനും ശ്രേയസ് അയ്യർക്കും വേണ്ട വിധം ഫോം കണ്ടത്തെത്താൻ സാധിച്ചിരുന്നില്ല. ഈ കഴിഞ്ഞ ദിവസമാണ് ഡൽഹി ആരാധകരുടെ ഹൃദയം തകർക്കുന്ന തീരുമാനവുമായി ഡൽഹി ടീം മാനേജ്മന്റ് മുൻപോട്ട് വന്നത്.
വൻ മാറ്റങ്ങളോടെയാണ് ഡൽഹി ടീം മാനേജ്മന്റ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎല്ലിന് മുൻപുള്ള താര ലേലത്തിൽ 4 താരങ്ങളെ നിലനിർത്തുകയും അയ്യരെയും സൗത്ത് ആഫ്രിക്കൻ പേസ് ബൗളർ കഡിഗോ റബാഡയെയും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ സീസണിൽ പ്ലേയോഫിൽ ഒന്നാം സ്ഥാനത്തെത്താൻ ഡൽഹിക്കു സാധിച്ചെങ്കിലും ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെടുകയും രണ്ടാമത്തെ ക്വാളിഫൈറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് വീണ്ടും പരാജയപ്പെടുകയും അതുവഴി ഫൈനലിൽ കടക്കാതെ മടങ്ങേണ്ടി വന്നു.
റിപ്പോർട് പ്രകാരം റിഷാബ് പന്ത് തന്നെയായിരിക്കും അടുത്ത തവണയും ഡൽഹി ക്യാപറ്റൻ. ധവാൻ, അയ്യർ, റബാഡ, എന്നിവർക്ക് പുറമെ അശ്വിനെയും ടീം നിലനിർത്തിയിട്ടില്ല. അക്ഷർ പട്ടേൽ, റിഷാബ് പന്ത്, പൃഥ്വി ഷോ, സൗത്താഫ്രിക്കൻ പേസർ ആന്റിച്ച് നോർക്കിയ എന്നിവരാണ് ഡൽഹി നിലനിർത്തിയ ആ നാല് പേർ. കഴിഞ്ഞ രണ്ടു സീസണിലും ആന്റിച് നോർക്കിയയുടെ പ്രകടനം എടുത്തു പറയാവുന്ന ഒന്നാണ് 2020, 2021
സീസണുകളിൽ യഥാക്രമം 22,12 വിക്കെറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 479 റൺസ് നേടിയ പൃഥ്വി ഷോ ടീമിൽ ഇടം പിടിച്ചു. താരലേലത്തിൽ ഏതൊരു ടീമിനും 4 കളിക്കാരെ മാത്രമേ നിലനിർത്താൻ സാധിക്കൂ.