February 5, 2023

ധോണിയുടെ നാട്ടിൽ മറ്റൊരു ഫിനിഷർ

ആദ്യത്തെ വിജയത്തിനു ശേഷം വീണ്ടും അത് ആവർത്തിക്കുകയാണ് ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി_- ട്വന്റി പരമ്പരയിൽ ആതിഥേയരായ ഇന്ത്യയ്ക്ക് അത്യുജ്ജ്വലമായ വിജയം. മത്സരത്തിൽ 154 എന്ന ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എളുപ്പം മറികടന്നു. കെഎൽ രാഹുലിന്റെയും ഹിറ്റ്മാൻ രോഹിത് ശർമയുടെയും ഓപ്പണിങ് കൂട്ടുകെട്ട് 117 റൺസ് സമ്മാനിച്ചു. കെഎൽ രാഹുൽ ആറ് ഫോറും രണ്ടു സിക്സറും അടക്കം 49 പന്തിൽ 65 റൺസ് നേടി. ഒരു ഫോറും അഞ്ച് സിക്സും അടക്കം 36 പന്തിൽ 55 റൺസ് നേടി ഹിറ്റ്മാൻ രോഹിത് ശർമ.

സൂര്യകുമാർ യാദവിന് രണ്ടു പന്തിൽ 1 റൺസ് മാത്രമേ നേടാനായുള്ളൂ. 11 പന്തിൽ 12 റൺസ് എടുത്ത് വെങ്കിടേഷ് അയ്യരും ആറു പന്തിൽ 12 റൺസെടുത്ത് ഋഷഭ് പന്ത് തിളങ്ങിനിന്നു. അവസാന ബോൾ സിക്സർ പറത്തിയാണ് ഋഷഭ് പന്ത് ഇന്ത്യയെ വിജയിപ്പിച്ചത്. ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിലും ഡാരൻ മിച്ചലും 42 റൺസ് സംഭാവന ചെയ്തു. എന്നാൽ മാർട്ടിൻ ഗപ്റ്റിലിനെ നഷ്ടമായതോടെ ന്യൂസിലാൻഡ് റൺവേട്ടാ മന്ദഗതിയിലായി.

15 പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത് ഡാരൻ മിച്ചലും 21 പന്തിൽ 34 റൺസ് നേടി ഗ്ലെൻ ഫിലിപ്സ് ആണ് ന്യൂസിലാൻഡ് സ്കോർ 150 കടത്തിയത്. യുവനിരയിലെ ഹർഷൽ പട്ടേലിന്റെ മിന്നുംപ്രകടനം ന്യൂസീലൻഡ് ബാറ്റ്സ്മാൻമാരെ പേടിസ്വപ്നം ആകുന്നു. ഇന്ത്യക്കായി ഹർഷൽ പട്ടേൽ 25 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അശ്വിനും അക്ഷർ പട്ടേലും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.t20 ക്യാപറ്റൻ ആയി തുടരെ തുടരെ വിജയിക്കുകയാണ് രോഹിത് ശർമയും സംഘവും.  ഇതോടെ സ്കോർ 2-൦ ആയി.

Leave a Reply

Your email address will not be published. Required fields are marked *