ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ പൊൻതൂവലാണ് ധോണിയുടെ കാലഘട്ടം. 2004ലായിരുന്നു ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ആദ്യത്തെ കളിയിൽ തന്നെ റൺസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല. 2007ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി ചുമതലയേറ്റു, 2007ലെ t20 വേൾഡ് കപ്പ്, 2011-ലെ ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫിയും 4 ഐപിഎൽ ട്രോഫിയും ധോണിയുടെ പേരിലുണ്ട്. ഇപ്പോഴിതാ ധോണിയുടെ ഈ വിജയകഥയുടെ പിന്നാമ്പുറം വെളിപ്പെടുത്തിയിരിക്കുകയാണ് വിരേന്ദർ സേവാഗ്. ധോണി ഇത്രയും വലിയ പ്ലേയർ ആയതിനു കാരണം ഗാംഗുലി എന്നാണ് വീരേന്ദ്ര സേവാഗ് പറയുന്നത്.
“കരിയറിൽ മോശം തുടക്കമായിരുന്നു മഹിയുടേത്. ആദ്യ കളിയിൽ തന്നെ റൺസ് ഒന്നും എടുക്കാൻ കഴിയാതെ റൺഔട്ട് ആവുകയായിരുന്നു. ലോ ഓർഡർ ബാറ്റ്സ്മാൻ ആയിട്ടായിരുന്നു ധോണിയുടെ തുടക്കം. എന്നാൽ 2005ൽ മൂന്നാം നമ്പർ ബാറ്റ്സ്മാനായി ദാദ ധോണിയെ പ്രമോട്ട് ചെയ്യുകയായിരുന്നു അതിനുശേഷമാണ് ധോണി തന്റെ കഴിവുകൾ പുറത്തെടുക്കാൻ തുടങ്ങിയത്. 2005 കാലഘട്ടത്തിൽ തന്നെ പിഞ്ച്ഹിറ്റർ മാരെ പരീക്ഷിക്കുകയായിരുന്നു ദാദ.
ധോണിക്കായി കൂടുതൽ പരീക്ഷണങ്ങൾ നൽകി അതിൽ എല്ലാം ധോണി വേണ്ടപോലെ വിജയിച്ചു.
വലിയൊരു റിസ്ക് ആയിരുന്നു ദാദ എടുത്തിരുന്നത്. തുടക്കത്തിൽ ഓപ്പണറായി എന്നെ തെരഞ്ഞെടുക്കുകയും മൂന്നാമത് ധോണിയെ തെരഞ്ഞെടുക്കുകയും ആണ് ചെയ്തത്. അത്തരം ഒരു തീരുമാനം അദ്ദേഹം എടുത്തില്ലായിരുന്നെങ്കിൽ ധോണിയുടെ കരിയർ ഇങ്ങനെ ആവില്ലായിരുന്നു ” സെവാഗ് പറഞ്ഞതിങ്ങനെയാണ്. 2005 ശ്രീലങ്കയ്ക്കെതിരെ 145 പന്തിൽ പുറത്താകാതെ 183 റൺസ് മഹി നേടി 16 ഇന്നിംഗ്സുകളിൽ 6 ഫിഫ്റ്റി യും ഒരു സെഞ്ച്വറിയും അടക്കം 993 റൺസ് നേടിയിട്ടുണ്ട്.