കൂറ്റൻ സിസ്ക്സുകളുടെ രാജാക്കന്മാരാണ് വിൻഡീസ് ബാറ്റിംഗ് നിര. ലാറയുടെയും ഗെയ്ലിന്റെയും വമ്പൻ സിക്സുകളിൽ അമ്പരന്നു പോയവരാണ് നമ്മൾ. ഐപിഎല്ലിലും വിൻഡീസ് താരങ്ങളുടെ ഡാൻസും തമാശകളും നമ്മൾ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. 1980 കളോടെ പ്രതാപം കുറഞ്ഞു പോയെങ്കിലും രണ്ടു തവണ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടിണ്ട്. വിൻഡീസിന്റെ അത്രയ്ക്കും കരുത്തും കളിയിലെ കൺസിസ്റ്റൻസിയും ഒള്ള ഒരു ടീമുണ്ടെങ്കിൽ അതായിരിക്കും ലോകോത്തര ക്രിക്കറ്റിൽ മികച്ചു നിൽക്കുക. ഇപ്പോഴത്തെ വിൻഡീസിന്റെ അവസ്ഥപരിതാപകരമാണ്. വല്ലപ്പോഴും ഒരു നല്ല കളി കണ്ടാലായി എന്ന രീതിയിലേക്ക് ചുരുങ്ങി.
1983 നു ശേഷം ഒരു തവണ മാത്രമേ സെമിഫൈനലിൽ കയറാൻ സാധിച്ചുള്ളൂ. രണ്ടു തവണ ട്വന്റി-ട്വന്റി ചാമ്പ്യന്മാർ ആയെങ്കിലും പറയത്തക്ക വിധത്തിൽ പിന്നീട് ഒന്നുമില്ല. ശരാശരിയിലും താണ കളികളും ഒരു ഫോർമാറ്റിലും വിൻഡീസിന് തിളങ്ങാനാവാതെയായി. ഇപ്പോഴിതാ വിൻഡീസ് ജേഴ്സിക്ക് ഒരു നൊമ്പര കഥ പറയാനുണ്ട്. ടെസ്റ്റ് ജേഴ്സിയിൽ പേരും നമ്പറും കോടതി സ്പോണ്സർമാരുടെ ലോഗോയും വന്നപ്പോൾ ടെസ്റ്റ് ജേഴ്സിയും ഏകദിന ജേർസിയെ പോലെ കളർഫുൾ ആകാൻ തുടങ്ങി.
ഇന്ത്യൻ ടെസ്റ്റ് ജേഴ്സിയിൽ MPL ന്റെയും BYJUS ന്റെയും ലോഗോയുണ്ട്ഇപ്പോൾ നടക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റിൽ വിൻഡീസിന്റെ ജേഴ്സിയിൽ ലോഗോ ഇല്ല.വെസ്റ്റ് ഇൻഡീസ് ടീമിന്റെ ലോഗോ സാൻഡൽ റിസോർട്ടുകളുമായിട്ടായിരുന്നു കരാർ തീർന്നതോടെയും പുതിയ സ്പോൺസർ ഉടമകൾ മുൻപോട്ടു വരാത്തതുകൊണ്ട് സ്പോൺസർ ജേഴ്സി ഇല്ലാതെയാണ് വെസ്റ്റിൻഡീസ് കളിക്കുന്നത്. ഒരുകാലത്ത് ലോകം ഉറ്റുനോക്കിയിരുന്ന ക്രിക്കറ്റ് ടീമിന് സ്പോൺസർ ഇല്ലാതെ വരുന്നത് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം നിരാശപ്പെടുത്തുന്നു. കരീബിയൻ ടീമിന് ഈ അവസ്ഥ മാറുമെന്ന പ്രതീക്ഷയിലാണിപ്പോൾ.