ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ് ക്രിക്കടറ്റിലെ മൂന്നാംദിനത്തിൽ ന്യൂസിലാൻഡിന് ഗംഭീര തുടക്കം. രണ്ടാമത്തെ സെഷനിൽ കിവീസ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തിട്ടുണ്ട്. വിൽ യങ് 89 റൺസ് എടുത്തു ക്യാപ്റ്റൻ കെയിൻ വില്യംസൺ 18 റൺസെടുത്തും ഔട്ടായി. 82 റൺസെടുത്ത ടോം ലാഥം പുറത്താവാതെ നിൽക്കുന്നു.ടോം ലാഥത്തിന്റെയും വിൽ യങ്ങിന്റെയും കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ നന്നായി വിയർത്തു. ഒടുവിൽ അശ്വന്റെ തന്ത്രങ്ങൾക്കു മുന്നിൽ 151 റൺസിൽ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി.
സെഞ്ച്വറി തികയ്ക്കാൻ 11 റൺസ് കൂടി വേണമെന്നിരിക്കെ വിൽ യങ് ഔട്ടായി. 214 പന്തുകളിൽ നിന്നായിരുന്നു വിൽ യങ് ഔട്ടായത്. വിൽ യങിന് ശേഷം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ക്രീസിൽ നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യയ്ക്ക് പ്രതിരോധം വീണ്ടും ശക്തമാക്കേണ്ടിവന്നു ഉമേഷ് യാദവിന്റെ ബോളിൽ ഉച്ചയ്ക്ക് മുമ്പ് തന്നെ കെയിൻ വില്യംസൺ ഔട്ടായി.വിക്കറ്റുകൾ അനിവാര്യമായതോടെ അശ്വിൻ പുതിയ തന്ത്രങ്ങൾ എടുത്തു തുടങ്ങി. അമ്പയറെ ക്രോസ് ചെയ്തുകൊണ്ട് അശ്വിൻ ബോൾ ചെയ്തു. ബോൾ ചെയ്യുമ്പോൾ ബാറ്റ്സ്മാനെ വ്യക്തമായി കാണാൻ അമ്പയർക്ക് സാധിച്ചില്ല.
തുടർന്ന് അമ്പയർ നിതിൻ മേനോൻ പ്രകോപിത നാവുകയായിരുന്നു. ശേഷം ഇക്കാര്യം അശ്വിനെ ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ അമ്പയർ പറയുന്നത് മുഴുവൻ കേൾക്കാതെ ഇടയിൽ നിന്ന് പോവുകയായിരുന്നു. ചർച്ചകൾ ഒരുപാട് നേരം നീണ്ടുനിന്നു. അവസാനം ഇന്ത്യൻ ക്യാപ്റ്റൻ രഹാനെ വിളിച്ചുവരുത്തി അമ്പയർ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഒത്തുതീർപ്പ് ആയതിനുശേഷം അശ്വിൻ ഫോളോ ത്രൂ മാറ്റി പതിവുപോലെ ആവുകയും ചെയ്തു.