ഇന്ത്യയുടെ ക്രിക്കറ്റ് സംസ്കാരത്തിന്റെ ഭാഗമാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും ഐപിഎൽ ആരാധകരുണ്ട്. കഴിഞ്ഞ 14 വർഷമായി ഇന്ത്യയിൽ ഐപിഎൽ നടന്നുകൊണ്ടിരിക്കുന്നു. പുതിയ ടൂർണമെന്റ്നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഐപിഎല്ലിൽ പുതിയൊരു റെക്കോർഡ് ഇറങ്ങിയിരിക്കുകയാണ്. അതും പണക്കിലുക്കത്തിന്റെ കാര്യത്തിൽ. 100 കോടി പ്രതിഫലം പറ്റുന്ന രണ്ടാമത്തെ വിദേശ താരമായിരിക്കുകയാണ് വെസ്റ്റിൻഡീസ് സൂപ്പർ താരം സുനിൽ നരൈൻ. ഈ വർഷം എട്ടു കോടി രൂപ നൽകി സുനിലിന് നില നിർത്തിയിരിക്കുകയാണ് കൊൽക്കത്ത ടീം മാനേജ്മെന്റ്. ഇതുവരെ 10 ഐപിഎൽ സീസണുകളിൽ സുനിൽ മത്സരിച്ചിട്ടുണ്ട്.
വെറും 11 സീസൺ കൊണ്ട് 100 കോടി എന്ന മാജിക് തുകയിൽ താരം എത്തിനിൽക്കുകയാണ്. ഇതിനുമുൻപ് ദക്ഷിണാഫ്രിക്കയുടെ ബാറ്റർ എ ബി ഡിവില്ലിയേഴ്സ് ആണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയിലെ രണ്ടാമത്തെ ആളായി സുനിലും ഇപ്പോൾ എത്തിയിരിക്കുന്നു. തുടർച്ചയായ പതിനൊന്നാം വർഷമാണ് സുനിൽ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ പത്തു കൊല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് വേണ്ടി മാത്രമാണ് താരം കളി ച്ചിട്ടുള്ളത്. 134 മത്സരങ്ങളിൽ നിന്നും 954 റൺസും 143 വിക്കറ്റുകളും ഈ താരം നേടിയിട്ടുണ്ട്.
ധോണി, രോഹിത് ഉൾപ്പെടെയുള്ള ലിസ്റ്റിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പ്രതിസന്ധിയിലൂടെയാണ് സുനിൽ കടന്നുകൂടിയിരിക്കുന്നത്. 2014 ൽ ചാമ്പ്യൻസ് ലീഗ് ട്വന്റി 20 മത്സരത്തിനിടെ രണ്ടുതവണ സംശയ നിഴലിൽ താരത്തിന് 2015 ലോകകപ്പ് നഷ്ടമായിരുന്നു. 2018 ൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ സംശയം നേരിട്ട് താരം കൊൽക്കത്ത യുടെ ഭാഗമായി കളിക്കുന്നതിന് വിലക്ക് നേരിട്ടു. ഗൗതം ഗംഭീർ ക്യാപ്റ്റൻ ആയിരിക്കെ ഓപ്പണറായി ഇറങ്ങിയതോടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന് ആരാധകർ വിശേഷിപ്പിച്ച തുടങ്ങി.