കൊൽക്കത്തയിൽ ഇന്നലെ നടന്ന ന്യൂസീലന്ഡിനെതിരെയുള്ള വിജയത്തോടെ 3 – 0 നു ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നു മത്സരത്തിൽ നിന്നും 159 റൺസ് നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാന് ഓഫ് ദി സീരിസ് ആയി. ഇന്ത്യൻ വിജയ ചരിത്രത്തിലെ പൊൻതൂവൽ തന്നെയാണ് ഈ വിജയം കൂടാതെ രോഹിത് ശർമ്മ ക്യാപ്റ്റൻ ആയുള്ള ആദ്യത്തെ t20 യും. ഇപ്പോഴിതാ വിക്കറ്റ് കീപ്പർ റിഷബ് പന്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ന്യൂസീലൻഡ് ബൗളർ ഡാനിയേൽ വെട്ടോരി.
റിഷബ് പന്തിനു തന്റെ റോൾ എന്താണെന്നു കൃത്യമായി അറിയില്ലെന്നാണ് വെട്ടോരി പറഞ്ഞു വക്കുന്നത്. “തന്റെ ഉത്തരവാദിത്വത്തെ പറ്റി അയാൾ ബോധവാനല്ല, ചിലപ്പോഴൊക്കെ അശ്രദ്ധയും അനാവശ്യമായി അതീവ ജാഗ്രതയും പുറത്തെടുക്കുന്നു, അദ്ദേഹത്തിന് ഇതുവരെയും ബാറ്റിങ്ങിൽ താളം കണ്ടെത്താനായിട്ടില്ല. കളിയിൽ കളിക്കൊത്തു താളം കണ്ടെത്തുനാവുന്നത് ഒരു നല്ല ബാറ്സ്മാനുണ്ടായിരിക്കേണ്ട ഒന്നാണ്. ഈ സ്ഥിതിയിൽ പോയാൽ വിക്കറ്റ് കീപ്പർ ആയി കെ എൽ രാഹുലിനെയോ ഇഷാൻ കിഷനെയോ ഇന്ത്യക്കു തിരഞ്ഞെടുക്കേണ്ടി വരും”എന്നാണ് വെട്ടോരി പറഞ്ഞത്.
പന്തിനു ഫോമിൽ എത്താൻ അവസരം കൊടുക്കുമെന്ന് പ്രതീക്ഷയുണ്ട് എന്നും വെട്ടോരി കൂട്ടിച്ചേർത്തു. പരമ്പരയിൽ യഥാക്രമം 17 *,14 *, 4 എന്നിങ്ങനെയാണ് റിഷബ് പന്തിന്റെ സ്കോർ.അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 184 എന്ന നിലയിൽ 20 ഓവർ പിന്നിട്ടു. രോഹിത്തിന്റെ ഹാഫ് സെഞ്ചുറിയും അവസാന ഓവറിൽ ദീപക് ചഹറിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയെ ഈ റൺസിൽ എത്തിച്ചത് മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കിവീസിന് 17.2 ഓവറിൽ 111റൺസ് എടുക്കുന്നതിനിടെ 10 വിക്കറ്റും നഷ്ടമായി.