ജനങ്ങളെ ആകെ താളം തെറ്റിച്ച് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. ഗാർഹിക ആവശ്യത്തിനായി ഉള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു പാചകവാതകത്തിന്റെ വില1060 രൂപയായി മാറി. രണ്ടുമാസത്തിനിടെ മൂന്ന് തവണ 103 രൂപയാണ് വീട്ടാവശ്യങ്ങൾക്കുള്ള പാചകപാതത്തിലെ വർധിപ്പിച്ചത്.
5 കിലോഗ്രാം തൂക്കം വരുന്ന ഗാർഹികപാചക വാതകത്തിന്റെ സിലിണ്ടറിനെ 18 രൂപയും വർദ്ധിച്ചു. 1000 കടന്നുള്ള ഗ്യാസും വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. 19 കിലോ വരുന്ന വാണിജ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നേരിയ കുറവ് ഉണ്ട്. 8.50 രൂപയ്ക്കാണ് കുറച്ചിരിക്കുന്നത്. ഇക്കാരണത്താൽ വാണിജ്യ സിലിണ്ടറിന്റെ വില 2027രൂപയായി മാറി.