ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ പുതിയ ക്യാപ്റ്റനായി പാറ്റ് കമ്മിൻസിനെ നിയമിച്ചു. വൈസ് ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിവാദ പ്രശ്നത്തിൽ ഏർപ്പെട്ട മുൻ ക്യാപ്റ്റൻ ടീം പെയിനിനു ശേഷം വരുന്ന ക്യാപ്റ്റനാണ് പാറ്റ് കമ്മിൻസ്. റേ ലിൻഡ്വാൾ ആയിരുന്ന കമ്മിൻസിനു മുന്നേ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നയിച്ച ഫാസ്റ്റ് ബൗളർ 1956ൽ മാത്രമാണ്. അത് റേ ലിൻഡ്വാൾ ആയിരുന്നു. 2017ലെ ലൈംഗിക സന്ദേശ വിവാദവുമായി ബന്ധപ്പെട്ട് മുൻ ടീം ക്യാപ്റ്റൻ ടിം പെയ്ൻ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ 2018ൽ നടന്ന പന്ത് ചുരണ്ടൽ വിവാദവുമായി സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. അതിനുശേഷം രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. വരുന്ന ആഷസ് പരമ്പര യെക്കുറിച്ച് പാറ്റ് കമ്മിൻസ് പറയുന്നതിങ്ങനെയാണ് ” ആഷസ് എന്ന പരമ്പരയെ ജാഗ്രതയോടെ നോക്കിക്കാണുന്നു, പരമ്പരയിൽ ഈ നേതൃത്വത്തെ അഭിമാനത്തോടെ സ്വീകരിക്കുന്നു”.2011ലായിരുന്നു പാറ്റ് കമ്മിൻസിന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം.
മോശപ്പെട്ട തുടക്കവും പരിക്കുകളുടെ ആവർത്തനവും ടെസ്റ്റിൽ നിന്ന് കമ്മിൻസിനെ ഒഴിവാക്കി. തുടർന്ന് നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പാറ്റ് കമ്മിൻസിനു ടെസ്റ്റിൽ അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് പാറ്റ് കമ്മിൻസിന്റെ പ്രതാപകാലമായിരുന്നു. “പാറ്റ് ഒരു മികച്ച ബൗളർ മാത്രമല്ല ലീഡറും ആണ് ”
ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ക്ലി പറഞ്ഞു. സ്റ്റീവ് സ്മിത്ത്ന്റെ പരിചയസമ്പത്തും പാക്ക് കമ്മിൻസിന്റെ നേതൃത്വവും ഓസ്ട്രേലിയയ്ക്ക് കാര്യമായ വിജയങ്ങൾ സമ്മാനിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.