അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും കര കേറ്റി അജാസ് പട്ടേലും രച്ചി രവീന്ദ്രനും. അതീവ സസ്പെൻസുകൾ നിറഞ്ഞതായിരുന്നു ഒന്നാം ടെസ്റ്റ്. രണ്ടാമിന്നിംഗ്സിൽ 284 റൺസ് ലക്ഷ്യമിട്ടായിരുന്നു ന്യൂസീലാൻഡ് കളിക്കളത്തിൽ ഇറങ്ങിയത്. ഓപ്പണർ സഖ്യം 79 റൺസ് കൂട്ടുകെട്ട് നൽകിയെങ്കിലും തുടർന്ന് ന്യൂസിലാൻഡ് ബാറ്റിംഗ് തകർച്ചയാണ് കണ്ടത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ തുടങ്ങി പരിചയസമ്പത്തുള്ള താരങ്ങൾക്ക് പോലും വേണ്ടത്ര തിളങ്ങാനായില്ല. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് കഷ്ടിച്ച് സമനിലയിൽ എത്തുകയായിരുന്നു.
മത്സരശേഷം നടന്ന മറ്റൊരു നാടകീയ മുഹൂർത്തമാണ് സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. നാം കാണാതെ പോയ രാഹുൽ ദ്രാവിഡ് എന്ന വലിയ മനുഷ്യനെ കുറിച്ചാണ് ഈ കാര്യം. ഇത്തവണ ന്യൂസിലൻഡ് ഇന്ത്യ മത്സരത്തിന് പിച്ച ഒരുക്കിയ ഗ്രീൻ പാർക്ക് ഗ്രൗണ്ട് സ്റ്റാഫിനന് 35000 രൂപ നൽകിയിരിക്കുകയാണ് ഇന്ത്യൻ മുഖ്യ കോച്ച് സാക്ഷാൽ രാഹുൽ ദ്രാവിഡ്. കാര്യം ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
എക്കാലത്തും ഫെയർ പ്ലേ കളിക്കുന്നതിൽ പേരുകേട്ട താരമാണ് ദ്രാവിഡ്.
ഈയിടയായി മൂന്നു ദിവസത്തിൽ തന്നെ ടെസ്റ്റ് മത്സരങ്ങൾ അവസാനിക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി കളിക്കാർക്കായി നല്ലൊരു കളി സമ്മാനിച്ചതിനാണ് ഗ്രീൻ പാർക്ക് ഗ്രൗണ്ട് സ്റ്റാഫിന് ടിപ്പ് നൽകിയത്. ശ്രേയസ് അയ്യർ, ശുഭമാൻ ഗിൽ,ടോം ലാതം, വിൽ യങ് എന്നിവർ ബാറ്റിംഗിലും അക്ഷർ പട്ടേൽ രവിചന്ദ്ര അശ്വിൻ, ടിം സൗത്തീ തുടങ്ങിയവർ ബോളിങ്ങിലും തിളങ്ങി. ഒരു മികച്ച കാഴ്ച വിസ്മയം തന്നെയായിരുന്നു ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബർ 3 ന് ആരംഭിക്കും.