ജീവിതത്തിൽ തീരെ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ചില അപകടങ്ങൾ ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. ചിലപ്പോൾ അത് ജീവിതത്തിൽ നാഴികക്കല്ലായി മാറാം. മറ്റു തരത്തിൽ പറഞ്ഞാൽ അത് ജീവിതം തന്നെ തകർത്തു പോകാം. അത്തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടവും പിന്നീട് ജീവിതത്തിനും മരണത്തിനുമിടയിൽ കടന്നുപോയ നാളുകളും ആണ് 25കാരിയായ ബ്രീ ഡ്യൂവൽ എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്.
അപകടത്തെക്കാൾ തന്നെ സങ്കടത്തിൽ ആക്കിയ മറ്റ് ഒരു സംഭവമാണ് യുവതി കണ്ണുനീരോടെ പങ്കുവെച്ചിരിക്കുന്നത്. ജീവിതം നല്ല രീതിയിൽ സന്തോഷത്തോടെ മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു അപകടം ബ്രീയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നത്. കാനഡയിലെ വലിയ കമ്പനിയിലായിരുന്നു അവൾ ജോലിചെയ്തിരുന്നത്. അതോടൊപ്പം തന്നെ നാലു വർഷമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു അവൾ.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച അപകടം സംഭവിച്ചത്. സുഹൃത്തുക്കളുമായുള്ള യാത്രയ്ക്കിടയിലാണ് ഒരു നടപ്പാത യിൽ നിന്ന് അവൾ തെന്നി വീണത്. നേരെ ചെന്നു വീഴുന്നത് ഒരു കുഴിയിലേക്ക് ആയിരുന്നു. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ തലച്ചോറിന് കാര്യമായ ക്ഷതം പറ്റിയിരുന്നു. മാത്രമല്ല ശരീരത്തിലെ മറ്റു ഭാഗങ്ങളിലും വലിയ രീതിയിലുള്ള പരിക്കുകൾ ഉണ്ടായിരുന്നു.
ഇത് തരണം ചെയ്യാൻ 10 ശതമാനം സാധ്യത മാത്രമേ ഉള്ളൂ എന്ന് ഡോക്ടർമാർ പോലും പറഞ്ഞു. എങ്കിലും മൂന്നാഴ്ച്ച കൊണ്ട് അവൾക്കു മരണത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ അവളുടെ ഫോൺ കയ്യിൽ കിട്ടിയപ്പോഴാണ് അതിലും വലിയ ദുരന്തവാർത്ത അവൾ അറിഞ്ഞത്. താൻ വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവ് അവളെ ഉപേക്ഷിച്ചു പോയിരിക്കുന്നു. മാത്രമല്ല മറ്റൊരു യുവതിയുമായി പ്രണയത്തിലായി. അത് അവളെ അക്ഷരാർത്ഥത്തിൽ തകർത്തുകളഞ്ഞു.