സ്വന്തം നാടിനായ് ഒരു ടീം ഇല്ലെങ്കിലും ഐപിഎല്ലിലെ മറ്റു ടീമുകളെ വാനോളം പുകഴ്ത്തുന്നവരാണ് നമ്മൾ മലയാളികൾ. ഒട്ടും മടുപ്പ് തോന്നാത്ത, കാലം കഴിയും തോറും ആവേശം കൂടുന്ന ഇന്ത്യക്കാരന്റെ ഒരു വികാരം തന്നെയാണ് ഐപിഎൽ. 2008 ൽ എട്ടു ടീമുകളുമായി തുടങ്ങിയ ഈ ടൂർണമെന്റിൽ 2011ൽ മാത്രമേ കേരളത്തിന്റെ കൊച്ചി ടസ്കേഴ്സിന് കളിക്കാനായുള്ളൂ. മക്കെല്ലവും ജയവർധനയും ജഡേജയും അടങ്ങുന്ന ബേധപ്പെട്ട ടീം തന്നെ ആയിരുന്നു. 2011 ൽ 10 ടീമുകൾ ഉണ്ടായിരുന്നു. കേരളത്തെ കൂടാതെ പുണെയുടെ ടീമും അന്ന് ഉണ്ടായിരുന്നു. ടൂർണമെന്റിൽ കേരളത്തിന് 6 കളിയിൽ വിജയിച്ചിരുന്നു.
എന്നാൽ അടുത്ത കൊല്ലം കൊച്ചി ടസ്കേഴ്സിന് കളിയ്ക്കാൻ സാധിച്ചില്ല. വ്യവസ്ഥകൾ ലംഘിച്ചു എന്നായിരുന്നു ബിസിസിഐ കണ്ടെത്തിയ കുറ്റം. മൊത്തം ഫീസിന്റെ 10 ശതമാനം ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും ടീമിന് അത് സാധിക്കാതെ വന്നപ്പോൾ ബിസിസിഐ കരാർ റദ്ദാക്കുകയാണ് ചെയ്തത്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആയിരുന്നു ഹോം ഗ്രൗണ്ട്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയെയും മുംബൈയെയും കേരളം മുട്ടുകുത്തിച്ചിട്ടുണ്ട്. പൊതുവെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ വൻ ജനാവലി പതിവുണ്ട്.
നല്ല കുറേ മത്സരങ്ങൾ കളിച്ചുട്ടെണ്ടെങ്കിലും കളിയിൽ സ്ഥിരത കണ്ടെത്താൻ കേരളത്തിനായില്ല. ടൂർണമെന്റിൽ എട്ടാം സ്ഥാനത്തോടെ ടസ്കേഴ്സ് പടിയിറങ്ങി. നമ്മുടെ ഗാലറികൾ എല്ലാ മത്സരങ്ങളിലും ആരവങ്ങൾ കൊണ്ടും ആർപ്പുവിളികൾ കൊണ്ടും ആവേശം പകരുന്നവയാണ്. ഒട്ടേറെ കായിക പ്രേമികളുള്ള കേരളത്തിന് ഒരു ക്രിക്കറ്റ് ടീം അനിവാര്യമാണ്. സഞ്ജുവും ശ്രീശാന്തും എല്ലാം കേരളത്തിൽ കളിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. നമ്മയുടെ നാട്ടിലെ കായികതാരങ്ങൾക്ക് അതൊരു പ്രചോദനവും നമ്മുടെ നാടിൻറെ അഭിമാനവും ആകും.