ടി20 ലോകകപ്പിൽ കിവീസിനെതിരെ നിർണായക പോരാട്ടത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 110 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. മത്സരത്തിലെ എല്ലാ മേഖലയിലും മികവുപുലർത്തി കൊണ്ടാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരശേഷം നിർണായക പോരാട്ടത്തിൽ ബാറ്റിങ്ങിൽ ഇന്ത്യ സ്വീകരിച്ച വ്യത്യസ്തമായ സമീപനത്തിന് കാരണമെന്താണെന്ന് വിശദീകരിക്കുകയാണ് പേസർ ജസ്പ്രീത് ബുംറ.
മത്സരത്തിലെ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടശേഷവും അറ്റാക്കിങ് ഷോട്ടുകൾ കളിച്ചതിനാലാണ് സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും പുറത്തായത്. ബൗണ്ടറികൾക്ക് വേണ്ടിയുള്ള ശ്രമത്തിനിടയിൽ ഇഷ് സോധിയാണ് ഇരുവരുടെയും വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ഡ്യൂ വലിയൊരു ഘടകമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ കൂടുതൽ റൺസ് നേടാനാണ് ഞങ്ങൾ ശ്രമിച്ചത്.
കാരണം രണ്ടാം ഇന്നിംഗ്സിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ എക്സ്ട്രാ റൺസ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. അതിനുശേഷം കുറച്ചധികം അറ്റാക്കിങ് ഷോട്ടുകൾ ഞങ്ങൾ കളിച്ചുവെങ്കിലും അത് വിജയത്തിലെത്തിയില്ല. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് എളുപ്പമാകും അതുകൊണ്ടുതന്നെ ബൗളർമാർക്ക് എക്സ്ട്രാ റൺസിന് ആനുകൂല്യം ആവശ്യമായിരുന്നു. രണ്ടാമിന്നിംഗ്സിൽ ഞങ്ങൾ ലൈറ്റ് ബോർഡുകൾ എറിഞ്ഞപ്പോൾ അത് പിച്ചിൽ ഹോൾഡ് ചെയ്യുന്നുണ്ടായിരുന്നില്ല എന്നാൽ ആദ്യ ഇന്നിങ്സിൽ നോക്കൂ ലിംഗ ബോളിൽ പുൾഷോട്ടും റൺസും നേടുന്നത് ദുഷ്കരമായിരുന്നു.
രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് മെച്ചപ്പെടുമെന്ന് കഴിഞ്ഞ മത്സരത്തിലും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതുകൊണ്ടാണ് 20 25 റൺസ് അധികം നേടാൻ ഞങ്ങൾ ശ്രമിച്ചത്. ടൂൾസ് എന്നത് വളരെ നിർണായക ഘടകമായി മാറി കൊണ്ടിരിക്കുന്നു. ബുംറ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഇതേ പിച്ചിൽ വച്ച് സമാനമായ രീതിയിൽ ആയിരുന്നു ഓസ്ട്രേലിയ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറിൽ 125 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 11.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.