ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ നാലാം ദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസം ഇന്ത്യയുടെ ബാറ്റിങ് അവസാനിക്കുമ്പോൾ 14 റൺസിൽ ഒരു വിക്കറ്റ് നഷ്ടം എന്ന നിലയിലാണ്. നാലാം ദിനം ന്യൂസിലാൻഡ് ശക്തമായ ബോളിംഗ് പ്രകടനമാണ് നടത്തിയത്. ഇന്ത്യ 38 റൺസ് നേടുന്നതിൽ മൂന്നു വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. ജാമിസന്റെ പന്തിൽ വിക്കറ്റ്കീപ്പർക്ക് ക്യാച്ച് നൽകി ഔട്ട് ആവുകയായിരുന്നു പൂജാര. വെറും 22 റൺസ് മാത്രമേ താരം നേടിയിട്ടുള്ളൂ. അതിനുശേഷം ക്രീസിലെത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ ബാറ്റിംഗിലും നിലയുറപ്പിക്കാൻ ക്യാപ്റ്റന് കഴിഞ്ഞില്ല. ന്യൂസിലാൻഡിലെ ഇന്ത്യൻ വംശജൻ അജാസ് പട്ടേലിന് ബോളിൽ എൽബിഡബ്ല്യുൽ പുറത്താവുകയായിരുന്നു താരം. വെറും നാലു റൺസ് മാത്രമേ ക്യാപ്റ്റന് നേടാനായുള്ളൂ. ക്യാപ്റ്റന്റെ മോശം ഫോമിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സോഷ്യൽ മീഡിയകളിൽ അദ്ദേഹത്തിനെതിരെ ട്രോളുകൾ നിരവധി ഇറങ്ങുന്നുണ്ട്. ആദ്യ ഇന്നിംഗ്സിൽ 35 റൺസ്, രണ്ടാം ഇന്നിംഗ്സിലെ നാല് റൺസാണ് ഈ ടെസ്റ്റിൽ രഹാന. നേടിയത് കണക്കുകൾകൾ പ്രകാരം 2021ൽ എട്ട് തവണയാണ് രണ്ടക്കം കടക്കാതെ രഹാനെ പുറത്താക്കുന്നത്. 19.58 റൺസാണ് രഹനയുടെ ഈ വർഷത്തെ ആവറേജ് സ്കോർ. ഈ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെ സീരിയലിലും ദയനീയ പ്രകടനമായിരുന്നു താരത്തിന്റെ.
വരുന്ന സൗത്താഫ്രിക്കക്ക് എതിരെയുള്ള സീരീസിൽ ക്യാപ്റ്റൻ പകര യുവതാരം ശ്രേയസ് അയ്യരെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം. രണ്ടാംദിനത്തിൽ ന്യൂസിലണ്ടിനെതിരെ അക്സർ പട്ടേലിന്റെ ഉജ്ജ്വല പ്രകടനത്തിൽ ന്യൂസിലാൻഡിനെ 296 റൺസിന് ഓൾ ഔട്ട് ആക്കാൻ സാധിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് ശക്തമായിരുന്നു എങ്കിലും ആദ്യ വിക്കറ്റ് നഷ്ടമായി അതോടെ വിക്കറ്റുകൾ തമ്മിൽ അകലം കുറയുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ സെഞ്ചുറി നേടിയിരുന്നു.