ഈ കഴിഞ്ഞ t20 ലോക കപ്പിലും ഇന്ത്യക്ക് സെമി ഫൈനൽ സാധുത നിലച്ചതിനെ തുടർന്ന് ബിസിസിഐലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും അഭിപ്രയ വ്യത്യാസങ്ങൾ ഉയരുന്നു. ഇന്ത്യയുടെ നാണംകെട്ട തോൽവിയെ തുടർന്ന് ബിസിസിഐയും പഴിച്ച് കോച്ച് രവിശാസ്ത്രി.“ഞാൻ മാനസികമായി തകർന്നു, എന്നാൽ ഇന്ത്യൻ ടീമിൽ കളിക്കാർ ശാരീരികമായും മാനസികമായി തളർന്നു പോയിരിക്കുന്നു . ബയോബബിളിൽ ആറുമാസമാണ് കഴിഞ്ഞത്. ഐപിഎല്ലും ലോകകപ്പും തമ്മിലുള്ള വലിയ ഇടവേളയാണ് ഞാൻ ആഗ്രഹിച്ചത്. വലിയ മത്സരങ്ങൾ വരുമ്പോൾ സമ്മർദ്ദം ഉണ്ടാകും.
ഇതൊരു ഒഴികഴിവല്ല, ഞങ്ങൾ തോൽവി ഏറ്റെടുക്കുന്നു കാരണം തോൽക്കുമെന്നത് ഞങ്ങൾ ഭയമില്ല.ജയിക്കാൻ ശ്രമിക്കുമ്പോൾ മത്സരങ്ങൾ തോൽക്കുന്നത് സ്വാഭാവികമാണ്. ഇന്ത്യൻ ടീമിന്റെ കോച്ച് ആവുക എന്നത് വലിയ ഉത്തരവാദിത്തം തന്നെ ആണ് ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റം വരുത്തണമെന്ന്, എനിക്ക് ഇപ്പോൾ തോന്നുന്നു അതു നേടിയെന്ന്. ജീവിതത്തിൽ ചിലപ്പോൾ, നിങ്ങൾ എന്ത് നേടുന്നു എന്നതിനെക്കുറിച്ചല്ല, നിങ്ങൾ എന്താണ് തരണംചെയ്ത് എന്നതിനെ കുറിച്ചാകാം.” രവി ശാസ്ത്രി ഇങ്ങനെയാണ് പ്രതികരിച്ചത്.
ഇതിനോടൊപ്പം തന്റെ പിൻവാങ്ങലിനെ കുറിച്ചും സൂചിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ മത്സരങ്ങൾ ഇന്ത്യൻ കളിക്കാരെ നല്ല അനുഭവ സമ്പത്തുള്ളവരാക്കിയിട്ടുണ്ട്.എല്ലാ ഫോർമാറ്റിലും ഒട്ടുമിക്ക രാജ്യങ്ങൾക്കെതിരെയും കളിച്ചതിന്റെ നല്ല പാഠം അവർക്കുണ്ട് ശാസ്ത്രികൂട്ടിച്ചേർത്തു.തനിക്ക് വേണ്ടത്ര ഇടവേള ലഭിച്ചില്ലെന്നും ബൗളിംഗ് കോച്ച് ആയ ഭരത് അരുണും പരാതിപ്പെട്ടിരുന്നു.താരങ്ങൾക്കും കാര്യമായ വിശ്രമം ലഭിച്ചില്ല.
ഐപില്ലും ലോക കപ്പും തമ്മിലും വേണ്ടത്ര ഇടവേള ഇല്ലായിരുന്നു, ഐപിഎല്‍ പ്രതിസന്ധിയിലായപ്പോള്‍ ചെറിയ ഇടവേള ലഭിച്ചു അതായിരിന്നു ഏക ഇടവേള മറ്റൊരു കാരണം പറഞ്ഞത് ടോസ്സിനെ പറ്റിയായിരുന്നു ടോസ് വിജയിക്കുന്നത് നിർണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്നതും രണ്ടാമത് ബാറ്റ് ചെയ്യുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്നും ഭരത് അരുൺ ചൂണ്ടിക്കാട്ടി.