വിരാട് കോഹ്ലിയെ നായകസ്ഥാനത്ത് നിന്നും പുറത്താക്കി പുതിയ നായകനായി രോഹിത് ശർമ നിയമിച്ചതിനെ പിന്തുണച്ച് ഗൗതം ഗംഭീർ രംഗത്തുവന്നിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം സുരക്ഷിതമായ കൈകളിൽ ആണ് വന്നുചേർന്നിരിക്കുന്നത് എന്നും അഞ്ച് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഇന്ത്യൻ ടീമിനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും ഗൗതം ഗംഭീർ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ 8നാണ് ബിസിസിഐ ഈ തീരുമാനം എടുത്തത്. ഇക്കഴിഞ്ഞ ഐസിസി ട്വന്റി വേൾഡ് കപ്പിന് ശേഷം ട്വന്റി ക്യാപ്റ്റൻ സ്ഥാനം താൻ ഉപേക്ഷിക്കുകയാണെന്നും തുടർന്ന് ഏകദിന ക്യാപ്റ്റനായി തുടരുമെന്ന് വിരാട് കോലി പറഞ്ഞിരുന്നു.
എന്നാൽ അപ്രതീക്ഷിതമായാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനവും വിരാട് കോലിക്ക് നഷ്ടമാകുന്നത്. ഇനിമുതൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമയാകും. കൂടാതെ ടെസ്റ്റിലെ വൈസ് ക്യാപ്റ്റനും രോഹിത് ശർമ തന്നെ. ഇന്ത്യയിലെ ടെസ്റ്റ് ടീമിന്റെ തലവനായി കോഹ്ലിക്ക് തുടരാം. വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം ബിസിസിഐ കൈക്കൊണ്ടത്.” ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇപ്പോൾ രണ്ട് ക്യാപ്റ്റൻമാരെ ലഭിച്ചിരിക്കുന്നു. വൈറ്റ് ബോളിനും റെഡ് ബോളിനും രണ്ട് വ്യത്യസ്ത നായകന്മാർമാർ. ഈ തീരുമാനം വളരെ നന്നായി എന്ന് എനിക്ക് തോന്നുന്നു.
ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളിൽ വിജയിച്ച രോഹിത് ശർമ്മയ്ക്ക് ഇന്ത്യയുടെ t20 മത്സരങ്ങളിലും ഇന്ത്യക്ക് വിജയം നേടി കൊടുക്കാൻ സാധിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിനെ നല്ല രീതിയിൽ വളർത്തിയെടുക്കുവാനും പരിപാലിക്കാനും രോഹിത് ശർമ്മയ്ക്ക് ഉറപ്പായും സാധിക്കും. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയ്ക്കുവേണ്ടി മികച്ച തീരുമാനങ്ങളെടുക്കാൻ രോഹിത്തിന് കഴിയും. ശർമയുടെ ശാന്ത സ്വഭാവവും മനോഭാവവും ടീമിന്റെ അന്തരീക്ഷം ശാന്തമായി തന്നെ നിലനിർത്തും. അദ്ദേഹം കളിക്കാരിൽ അധികം സമ്മർദം ചെലുത്താറുമില്ല”.ഗംബീർ പറഞ്ഞു.