February 5, 2023

ബോണ്ട് ! ഇതിഹാസതുല്യനായ വീരൻ

എക്കാലത്തെയും ന്യൂസിലാൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാത്ത ഒരു നാഴികക്കല്ലാണ് ഷെയിൻ ബോണ്ട് എന്ന പ്രതിഭാസം. ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം അടുത്ത സർ റിച്ചാർഡ് ഹാഡ്‌ലിയായിരുന്നു ബോണ്ട്. വീണ്ടും കളിച്ചിരുന്നെങ്കിൽ ഒരു ഇതിഹാസം കുറിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്നു ഇദ്ദേഹത്തിന്.

18 ടെസ്റ്റുകളിൽ നിന്നും 87 വിക്കറ്റുകൾ 22.09 ശരാശരി – 82 ഏകദിനങ്ങൾ 147 വിക്കറ്റുകൾ 20.88 ശരാശരി. അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിനു എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നത് ഈ സ്കോർ വിലയിരുത്തുമ്പോൾ മനസിലാക്കാവുന്നതാണ്. കൂടുതൽ കാലം കളിച്ചിരുന്നെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബൗളറാകാൻ കഴിയുമായിരുന്നു ഈ ഫാസ്റ്റ് ബൗളർക്ക്.

അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ ബോണ്ട് സിനിമകളെ വെല്ലുന്ന അതിശയിപ്പിക്കുന്ന അനേകം ദൃശ്യങ്ങൾ സമ്മാനിച്ചായിരുന്നു ന്യൂസിലാൻഡിന്റെ ഈ പ്രതിപശാലിയായ ഫാസ്റ്റ് ബൗളറുടെയും കരിയർ അവസാനിച്ചത്. മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ച ഇദ്ദേഹത്തെ എല്ലാവരും ബോണ്ട് എന്ന് ഇതിഹാസപരമായി വിളിച്ചു.

ന്യൂസിലൻഡിനെ പ്രതിനിധികരിച്ച ജെഫ് അലോട്ട്, ഷെയ്ൻ ഓ കൊന്നർ, സൈമൺ ഡോൾ കൂടാതെ ഡിയോൺ നാഷ് എന്നിങ്ങനെ ഏറെ കഴിവുറ്റ ബൗളെർമ്മാർക്കെല്ലാം പരിക്കുകൾ കാരണം വളരെ ഹ്രസ്വമായ കാലമേ കരിയർ ഉണ്ടായിരുന്നൊള്ളൂ. അതെ ദുരവസ്ഥ തന്നെയായിരുന്നു കാന്റർബറിയിലെ പൊലീസുകാരനായ ഷെയ്ൻ ബോണ്ടിനും ഉണ്ടായത്.

ന്യൂസീലൻഡ് പോലീസിൽ ചേർന്ന ബോണ്ട് പിന്നീട് ഒരു വർഷത്തേക്ക് ക്രിക്കറ്റിനു ശ്രെദ്ധ നൽകിയില്ല പിന്നീട് ക്രിക്കറ്റ് ലോകത്തിനുമുന്പിൽ ബൗളിങ്ങുമായി തിരിച്ചെത്തിയെങ്കിലും ഒരുപാട് ശ്രെദ്ധപിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന് സംഭവിച്ച പരിക്കിനാലാണ് കൂടുതൽ മിന്നിത്തിളങ്ങാൻ സാധിക്കാതെ വന്നത്. ഇന്നും ഒരു നഷ്ടമായി അവസാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *