കേരള ബ്ലാസ്റ്റേഴ്സ് താരം ആൻഡ്രിയയുടെ ആറു വയസ്സുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണകാരണം എന്നാണ് ലൂണ സോഷ്യൽ മീഡിയ വഴി പറഞ്ഞിരിക്കുന്നത്. ഏപ്രിൽ മാസം ഒമ്പതാം തീയതിയോട് കൂടിയായിരുന്നു മകളുടെ മരണം. ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളിലും.
ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണ് ഇത്. ഇക്കഴിഞ്ഞാൽ ഐഎസ്എൽ സീസണിൽ ഫൈനൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് ലൂണ. ഒത്തിരി സങ്കടത്തോടെയാണ് എന്റെ മകൾ ജൂലേറ്ററുടെ വിയോഗവാർത്ത അറിയിക്കുന്നത് എന്നാണ് ലൂണാ പോസ്റ്റിൽ പറയുന്നത്. ഞാനും എന്റെ കുടുംബവും ഒരുപാട് അളവറ്റ വേദനയിലാണ്.
എപ്പോഴും രോഗത്തോട് അവൾ പുഞ്ചിരി തൂകി നേരിട്ടുകൊണ്ടിരുന്നു. ഏറെ കാരുണ്യം നിറഞ്ഞ ഒരു പെൺകുട്ടി എന്ന നിലയിൽ ജീവിതത്തിൽ എപ്പോഴും ഓർക്കും. അവസാനമായി ലൂണ പറഞ്ഞിരിക്കുന്ന വാക്കുകൾ എന്നെ നീ സ്നേഹിക്കാനും ഭയത്തെ നേരിടാനും ജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഒരിക്കലും പരാജയപ്പെടുത്താതെ എന്നെ മുന്നേറുവാൻ നീ പഠിപ്പിച്ചു. അവസാനശ്വാസം വരെ നീ നിന്റെ അസുഖത്തിനോട് കൂടി പോരാടി അത് ഞാൻ ഒരിക്കലും മറക്കുകയില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.