ടി20 വേൾഡ് കപ്പ് മത്സരത്തിൽ പാകിസ്താനെതിരായ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും അഫ്ഗാനിസ്ഥാൻ സ്പിന്നർ ബോളർ റാഷിദ് ഖാൻ കാഴ്ചവച്ചത് വളരെ മികച്ച ഒരു പ്രകടനം തന്നെയായിരുന്നു. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം ക്യാപ്റ്റൻ ബാബർ അസം ഇനിയും മുഹമ്മദ് ഹഫീസിനെയും പുറത്താക്കിക്കൊണ്ട് തകർപ്പൻ റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കൻ ഇതിഹാസ ബൗളർ ലസിത് മലിംഗയുടെ റെക്കോഡാണ് റാഷിദ് ഖാൻ പൊളിച്ചെഴുതിയത്.
ആ മത്സരത്തിന് പ്രകടനത്തോടെ കൂടി അന്താരാഷ്ട്ര t20 യിൽ 100 വിക്കറ്റുകൾ കരസ്ഥമാക്കിക്കഴിഞ്ഞു. വെറും 53 മത്സരങ്ങളിൽ നിന്നാണ് റാഷിദ് ഖാൻ നേട്ടം കൈവരിച്ചിരിക്കുന്നത് മറുഭാഗത്ത് 76 മത്സരങ്ങളിൽ നിന്നാണ് ലസിത് മലിംഗ അന്താരാഷ്ട്ര ടി 20യിൽ 100 വിക്കറ്റുകൾ നേടിയത്. അന്താരാഷ്ട്ര t20 മത്സരത്തിൽ 100 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറാണ് റാഷിദ് ഖാൻ. ലസിത് മലിംഗ ക്കൊപ്പം ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ന്യൂസിലാൻഡിൽ പേസർ ടിം സൗത്തി എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
2015 ലാണ് അഫ്ഗാനിസ്ഥാന് വേണ്ടി റാഷിദ് ഖാൻ ആദ്യമായി കളിക്കാനിറങ്ങുന്നത്. ടെസ്റ്റിൽ 34 വിക്കറ്റും ഏകദിന ക്രിക്കറ്റിൽ 140 വിക്കറ്റും ഇതുവരെ നേടിയിട്ടുണ്ട്. ടി 20 റാങ്കിംഗിൽ മൂന്നാംസ്ഥാനത്തുള്ള റാഷിദ് ഖാൻ ഏകദിന റാങ്കിംഗിൽ പതിനഞ്ചാം സ്ഥാനത്താണ് ഉള്ളത്. പാകിസ്ഥാനുമായി കരാർ നടന്ന കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 19 ഓവറിൽ പാകിസ്ഥാൻ മറികടന്നിരുന്നു.
ഈ വിജയത്തോടുകൂടി പാക്കിസ്ഥാൻ സെമി ഫൈനൽ ഉറപ്പിച്ചു. അഫ്ഗാനിസ്ഥാന് അടുത്തതായി ഉള്ള മത്സരങ്ങൾ ഒക്ടോബർ 31ന് നമീബിയക്കെതിരെയും നവംബർ മൂന്നിന് ഇന്ത്യയ്ക്കെതിരെ യും നവംബർ 7 ന്യൂസിലാൻഡിനെതിരെയുമാണ്. വരും മത്സരങ്ങളിൽ വിജയത്തിനുവേണ്ടി കൂടുതൽ പരിശീലനത്തിലാണ് ടീം. കൂടുതൽ റെക്കോർഡുകൾ ബേധിക്കപ്പെടുമോ എന്ന് വരും ദിവസങ്ങളിലെ കളികളിലൂടെ നമുക്ക് കണ്ടറിയാം.