ന്യൂസീലൻഡുമായുള്ള ഫൈനൽ മത്സരത്തിൽ അവരെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ടീം തങ്ങളുടെ ആദ്യ T20 ലോകകപ് കരീടം നേടി. ന്യൂസിലൻഡിന്റെ ആദ്യ ബാറ്റിംഗിൽ അവർ 173 നേടി. ഓസ്ട്രേലിയ തന്റെ സെക്കന്റ് ബാറ്റിംഗിലൂടെ 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മിച്ചൽ മാർഷിന്റെ സൂപ്പർ ബാറ്റിംഗ് ഓസ്ട്രേലിയൻ ടീമിന് കൂടുതൽ ശക്തമാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ട്ടമായതിനെ തുടർന്ന് മിച്ചൽ മർഷലും ഡേവിഡ് വാർണറും തമ്മിലുള്ള തകർപ്പൻ ബാറ്റിംഗ് കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണർ പുറത്തായപ്പോൾ ഇരുവരും കൂട്ടുകെട്ടിൽ 92 റൺസ് നേടി.
ഡേവിഡ് വാർണർ 38 പന്തിൽ നിന്ന് 4 ഫോറും 3 സിക്സും നേടി 53 റൺസിൽ പുറത്തായപ്പോൾ 31 പന്തിൽ അർദ്ധ സെഞ്ചുറി നേടുകയും ആഘേ 50 പന്തിൽ 6 ഫോറും 4 സിക്സും അടക്കം 77 റൺസ് നേടി ബാറ്റിംഗിൽ നിലയുറപ്പിച്ചു. വേറിന് പകരക്കാരനായി ഇറങ്ങിയ മാക്സ്വെൽ 18 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 28 നേടി പുറത്താകാതെ നിന്ന്.