January 29, 2023

മിന്നിത്തിളങ്ങി കൊണ്ട് ആസിഫ് അലി; പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്തു

ടി20 ലോകകപ്പ് ആവേശം മത്സരത്തിൽ അഫ്ഗാന് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു കൊണ്ട് പാകിസ്ഥാൻ വിജയം കൈവരിച്ചു. ടോസ് നേടി കൊണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ആകെ നേടിയത് 147 റൺസ്. തുടർന്ന് മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ടൂർണ്ണമെന്റിൽ മൂന്നാം വിജയം കരസ്ഥമാക്കി. യുഎഇയിൽ വച്ച് ഒടുവിൽ കളിച്ച 18 ട്വന്റി20 മത്സരങ്ങളിൽ അഫ്ഗാന് ആദ്യ തോൽവി ആണ് ഇത്.

പാക്കിസ്ഥാനിലെ തുടർച്ചയായ പതിനാലാം വിജയവും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസാം അർദ്ധ സെഞ്ച്വറി നേടിയെങ്കിലും തിളങ്ങിയത് ആസിഫലി ആണ്. അവസാന ഓവർ ബാക്കിയാക്കി കൊണ്ട് ഏഴ് പന്തിൽ നാല് സിക്സറും സഹിതം 25 റൺസുമായി ആസിഫലി പുറത്താകാതെ നിന്നു. കഴിഞ്ഞദിവസം ന്യൂസിലാൻഡിനെതിരെ ഉണ്ടായ കളിയിൽ ആസിഫലിയുടെ ഫിനിഷിംഗ് പാകിസ്ഥാന് വിജയം സമ്മാനിച്ചിരുന്നു. ആസിഫ് അലിയുടെ കൃത്യമായ ഫിനിഷിങ് പാകിസ്താന് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ച് കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ 25 റൺസ് ലേറെ റൺസ് നേടിയിട്ടുള്ള താരങ്ങളിൽ ഉയർന്ന മൂന്നാമത്തെ സ്ട്രൈക്ക് റേറ്റും ആസിഫലി ഇതോടുകൂടി സ്വന്തമാക്കിയിരിക്കുന്നു. അഫ്ഗാൻ എതിരെ 357 .1 ആണ് ആസിഫലിയുടെ സ്ട്രൈക്ക് റേറ്റ്. ബാബർ അസം 47 പന്തിൽ നാലു ഫോറുകളോടെ 51 റൺസെടുത്തു. 25 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത് ഫഖർ സമാൻ, 15 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19 റൺസെടുത്ത ഷുഹൈബ് മാലിക്ക് എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി.

ഓപ്പണർ മുഹമ്മദ് റിസ്വാൻ 10 പന്തിൽ 8 റൺസെടുത്തു മുഹമ്മദ് ഹഫീസ് 10 പന്തിൽ 10 റൺസെടുത്തു പുറത്തായി. അഫ്ഗാനായി റാഷിദ് ഖാൻ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുജീബ് റഹ്മാൻ നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. നവീൻ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി യും ക്യാപ്റ്റൻ മുഹമ്മദ് നബി നാല് ഓവറിൽ 36 റൺസ് വഴങ്ങി നാല് ഓവറിൽ 48 റൺസ് വഴങ്ങി ഓരോ വിക്കറ്റ് സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *