ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഈയിടെ പുറത്തുവിട്ടിരുന്നു. 16 കോടിക്കായി ക്യാപ്റ്റൻ രോഹിത് ശർമയും 12 കോടിക്കായി ബൂംറയും തുടർന്ന് പോള്ളാർഡും സൂര്യകുമാർ യാദവും ആണ് ടീം നില നിർത്തിയവർ. ഓരോ ടീമിനും മാക്സിമം 4 കളിക്കാരെ മാത്രമേ ടീമിൽ നിലനിർത്താനാകൂ. ഇന്ത്യൻ ടീമിനായി പുതിയ യുവതാരങ്ങളെ ടീമിൽ എത്തിക്കുന്നതിന് മുംബൈ ഇന്ത്യൻസ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ടീമിന്റെ ഈ തീരുമാനം കൊണ്ട് കാലങ്ങളായി മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്ന താരങ്ങളെയാണ് ടീമിനെ നഷ്ടമായത്.
പാണ്ഡ്യാ സഹോദരന്മാർ, ഇഷാൻ കിഷൻ ഇവർക്കൊന്നും ടീമിലിടം പിടിക്കാനായില്ല. ടീമിൽ നിന്ന് പുറത്തായതിനെ തുടർന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തന്റെ വിഷമം പങ്കുവെച്ച് കുറിപ്പെഴുതിയിരിക്കുന്നു. കാലങ്ങളായി മുംബൈ ഇന്ത്യൻസിനു വേണ്ടി കളിച്ച് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ തിളങ്ങിയ താരമാണ് ഹാർഡ് പാണ്ഡ്യ. മുംബൈയിൽ ഇനി കളിക്കില്ല എന്നുള്ള വലിയ സൂചനയും ഈ കുറിപ്പിൽ ഉണ്ട്. “മുംബൈയിൽ കളിച്ച ഓർമ എന്റെ ജീവിതത്തിലുടനീളം ഉണ്ടാകും. ഇവിടെവെച്ച് എനിക്ക് കിട്ടിയ സുഹൃത്ബന്ധങ്ങൾ, ആരാധകർ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
ഞാൻ വളർന്നു വന്നത് ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല ഇവിടേക്ക് വരുമ്പോൾ എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരുമിച്ച് ജയിച്ചു, ഒരുമിച്ച് തോറ്റു, ഒരുമിച്ച് പോരാടി എന്നിങ്ങനെ തുടങ്ങി ഒരുപാട് നല്ല ഓർമ്മകൾ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കും. എല്ലാ കാര്യങ്ങളും ഒരിക്കൽ അവസാനിക്കുമെങ്കിലും മുംബൈ എപ്പോഴും എന്റെ ഹൃദയത്തിൽ തന്നെ ഉണ്ടാകും”. ഹാർദിക് പാണ്ഡ്യ പങ്കുവെച്ച് വാക്കുകളാണിത്. 2015 മുതലാണ് ഹർദിക് പാണ്ഡ്യ മുംബൈയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത്. തുടർന്ന് മുംബൈ നേടിയ 4 നാല് കിരീടത്തിലും ഹാർദിക്കിന് കാര്യമായ പങ്കുണ്ട്. മുംബൈയ്ക്ക് വേണ്ടി 85 മത്സരങ്ങളിൽനിന്ന് 1476 റൺസും 42 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.