ഐപിഎല്ലിൽ ഓരോ ടീമിനും നാലു താരങ്ങളെ മാത്രമാണ് നിലനിർത്താൻ ആവുക. ടീം മാനേജ്മെന്റ് ക്യാപ്റ്റൻ രോഹിത് ശർമ, ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ എന്നിവരെ കൂടാതെ സൂര്യ കുമാർ യാദവിനെയും വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറൺ പൊള്ളാർഡിനെയുമാണ് നിലനിർത്തിയിരുന്നത്. ഐപിഎല്ലിൽ തുടർച്ചയായ സീസണുകളിൽ ബൗളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസീലൻഡ് താരം ട്രെന്റ് ബോൾട്ടിനും പാണ്ട്യ സഹോദരങ്ങൾക്കും യുവ കീപ്പർ ഇഷാൻ കിഷനും ടീമിൽ ഇടം പിടിയ്ക്കാനായില്ല.
പതിനാറുകോടിയ്ക്കാണ് രോഹിത് ശർമയെ നിലനിർത്തിയത്. ജസ്പ്രീത് ബൂംറയ്ക്ക് പന്ത്രണ്ട് കോടിയും സൂര്യകുമാർ യാദവിന് എട്ടു കോടിയും കീറൺ പൊള്ളാർഡിനു ആറ് കോടിയുമാണ് പ്രതിഫലം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം മുംബൈ ഇന്ത്യൻസ് കാഴ്ച വെച്ചിരുന്നു. ഇതുവരെയുള്ള സീസണുകളിൽ അഞ്ചു സീസണുകളിൽ മുംബൈ ജേതാക്കളായിട്ടുണ്ട്. സച്ചിൻ ആയിരുന്നു ഇന്ത്യൻസിന്റെ ആദ്യകാലത്തെ നായകൻ. അതിനുശേഷം രോഹിത് ശർമ്മ ആ ചുമതല ഏറ്റുടുക്കയായിരുന്നു. ഐപിഎല്ലിലെ മോസ്റ്റ് സക്സസ്ഫുൾ നായകൻ എന്നാണ് രോഹിത് ശർമ്മ അറിയപ്പെടുന്നത്. മുംബൈക്ക് ശേഷം ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ളത് ചെന്നൈ സൂപ്പർ കിങ്സ് ആണ്.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി 11 കളികളിൽ നിന്ന് 297 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിരുന്നു ക്വിന്റൺ ഡീകോക്ക്. എന്നാൽ മുംബൈ ഇന്ത്യൻസ് ഈ താരത്തെയും നിലനിർത്തിയില്ല. 57 .7 റൺസിന്റെ ശരാശരി ഉണ്ടായിരുന്നിട്ടും സൗരവ് തിവാരിയും ബൗളിങ്ങിൽ മികച്ച ഇക്കണോമിയിൽ ബോളെറിഞ്ഞ നാഥൻ കൗൾട്ടർ നൈലിനും ന്യൂസീലൻഡ് ഓൾറൗണ്ടർ ജിമ്മി നിഷാമിനും ടീമിൽ സ്ഥാനം ലഭിച്ചില്ല.