ക്രിക്കറ്റ് ലോകത്ത് ഒരുപാട് വിവാദങ്ങൾ ഈയിടെ ഉയർന്നിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഒത്തിരി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദം സൗത്താഫ്രിക്കയിൽ സംഭവിച്ചിരിക്കുന്നു. സൗത്താഫ്രിക്കൻ നായകൻ ഡിവില്ലിയേഴ്സ് ആണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വംശീയതയുടെ അടിസ്ഥാനത്തിൽ കളിക്കാരോട് വിവേചനം കാണിക്കുന്നു എന്ന് സൗത്ത് ആഫ്രിക്കയിലെ ഒരു സോഷ്യൽ സംഘടന ആരോപിച്ചു. ഇത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ വലിയ കൊടുങ്കാറ്റാകാൻ സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കയിലെ സോഷ്യൽ ജസ്റ്റിസ് ആൻഡ് നേഷൻ ബിൽഡിംഗ് സംഘടനയുടെ മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അഡ്മിനിസ്ട്രേഷൻ, മുൻ ക്യാപ്റ്റനും നിലവിലെ ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്, നിലവിലെ ഹെഡ് കോച്ച് മാർക്ക് ബൗച്ചർ, മുൻ ബാറ്റർ എ ബി ഡിവില്ലിയേഴ്സ് എന്നിവർ കറുത്തവർഗ്ഗക്കാരോട് മോശമായി പെരുമാറി എന്നാരോപിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ വംശീയവും ലിംഗഭേദവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ ഒരു സ്ഥിരം കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. “ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും ചില സെലക്ടർമാരും ചേർന്ന് ഒരുപാട് കറുത്ത വർഗ്ഗക്കാരായ കളിക്കാരെ തടഞ്ഞിട്ടുണ്ട്.”
കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്. 2015ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിന്റെ ഭാഗമായിരുന്ന ഖയ സോണ്ടോയെ ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് മനപ്പൂർവം ടീമിൽ നിന്ന് ഒഴിവാക്കി എന്നും റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. അവസാന മത്സരത്തിൽ ജെപി ഡൊമിനിക് പരിക്കേറ്റിരുന്നു. പകരക്കാരനായി സൊണ്ടോയെ ഉൾപ്പെടുത്തേണ്ടതിനു പകരം മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തി ഡിവില്ലിയേഴ്സ് വംശീയ വേർതിരിവ് കാണിച്ചു എന്നാണ് റിപ്പോർട്ടിൽ കമ്മീഷൻ ആരോപിക്കുന്നത്. ഇതേപ്പറ്റി ഡിവില്ലിയേഴ്സ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. “തന്റെ കരിയറിൽ എടുത്ത തീരുമാനങ്ങൾ എല്ലാം ടീമിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആയിരുന്നു. അതിൽ വംശീയതയ്ക്ക് ബന്ധമില്ല.”