കർണ്ണാടയിൽ കനത്ത മഴയും മണ്ണിടിച്ചലും അതി രൂഷം ആയി കൊണ്ടിരിക്കുന്നു. മൂന്ന് മലയാളികൾ മണ്ണിടിഞ്ഞുവീണ് മരണപ്പെട്ടു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരണപെട്ടത്. മണ്ണിടിച്ചിൽ പരിക്കേറ്റ മറ്റു രണ്ടു വ്യക്തികളെ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ഈ അഞ്ചു പേരും. സമീപപ്രദേശത്തുള്ള ഷെഡ്ഡിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി 7 മണിക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇപ്പോഴും കർണ്ണാടയിൽ കനത്ത മഴ അതിശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. തീരദേശ ജില്ലകളിൽ ഉള്ള കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ രൂക്ഷമായതുകൊണ്ട് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലാണ്, കൃഷിയിടങ്ങളെല്ലാം വെള്ളം കയറി,നദികൾ കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. മഴ ഇനിയും ശക്തമായി തുടരുകയാണെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടായേക്കാം. കനത്ത മഴ മൂലം നിരവധി വീടുകളും കെട്ടിടങ്ങളും കേടുപാടുകൾ സംഭവിച്ചു.