മൃഗഡോക്ടറെ ബലമായി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ബീഹാറിലാണ് സംഭവം നടക്കുന്നത്. മൃഗഡോക്ടർ ആയ സത്യം കുമാർ ജായെ ആണ് ബലമായി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. പശുവിനെ സുഖമില്ല എന്ന പേരിലായിരുന്നു ഡോക്ടറെ വിളിച്ചുവരുത്തിയത്.
പിന്നീട് ബലമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്ത്രപൂർവ്വം വിളിച്ചുവരുത്തിയ ശേഷം ആളുകൾ ആ വീട്ടിലെ പെൺകുട്ടിയുമായി നിർബന്ധപൂർവ്വം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാൽ പശുവിനെ ചികിത്സിക്കാൻ വേണ്ടി പോയ മകൻ സമയം കുറെ കഴിഞ്ഞു തിരിച്ചു വരാത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് വിവാഹം കഴിഞ്ഞ വിവരം അറിയുന്നത്.
എന്നാൽ പിന്നീടുള്ള ദിവസം ഇയാളുടെ വിവാഹ വീഡിയോ ലഭിച്ചപ്പോഴാണ് യഥാർത്ഥ കാരണം മനസ്സിലായത്. പിന്നീട് ഒരു കാരണം കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ വീഡിയോയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുന്ന രംഗങ്ങളാണ് കാണാൻ കഴിയുക. വേറെ നിവൃത്തിയില്ലാതെ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിനെയും കാണാം.