മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവ ക്രിക്കറ്റ് താരങ്ങളിൽ എപ്പോഴും മുന്നിട്ടുനിൽക്കുന്ന ഒരു പ്രധാന താരമാണ് സഞ്ജു സാംസൺ. കഴിഞ്ഞദിവസം നടന്നിരുന്ന പ്രീക്വാർട്ടർ മത്സരം സഞ്ജുവിന്റെ നായക സ്ഥാനത്തിൽ കേരള ടീം എട്ടു വിക്കറ്റിന് വിജയം സ്വന്തമാക്കി. കരുത്തരായ ഹിമാചൽ പ്രദേശ് ടീമിനെയാണ് സഞ്ജു സാംസൺ നേതൃത്വം നൽകിയിരുന്ന കേരള ടീം തകർത്തത്. കേരള ടീമിന്റെ ഒരിക്കൽ കൂടിയുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേക്കുള്ള സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കേരള ടീമിനെ ആണ് ചരിത്രം ഇവിടെ വഴി കാട്ടുന്നത്.
വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തമിഴ്നാടിനെതിരെ ആയിരിക്കും കേരള ടീം മത്സരിക്കുന്നത്. ഹിമാചൽ ആയുള്ള മത്സരത്തിൽ 145 റൺസ് ഹിമാചൽ നേടുകയും അത് കേരള ടീമിനെ മറികടക്കാൻ സാധിക്കുകയും ചെയ്തു. മത്സരത്തിൽ തിളങ്ങിയത് സൂപ്പർ ഫോമിലുള്ള ക്യാപ്റ്റൻ താരം സഞ്ജു തന്നെയാണ്. ക്രിക്കറ്റ് കരിയറിൽ തന്റെ മോശം ഫോമിന്റെ പേരിലും സ്ഥിരതയില്ലാത്ത ബാറ്റിങ് എന്ന പേരിലും തനിക്ക് നേരെ വളരെയധികം പ്രതികരണങ്ങൾ താൻ നേരിട്ടു എങ്കിലും അതിനൊക്കെ മറുപടിയായി തന്റെ മികച്ച ഫോമിൽ ഹിമാചൽ നെതിരെ ബാറ്റ് ചെയ്തു കൊണ്ടാണ് സഞ്ജു അതിനെ മറുപടി നൽകിയത്.
ഐപിഎൽ മികച്ച ഫോമിൽ സൂപ്പർ പ്രകടനം കാഴ്ചവെക്കാൻ ആയെങ്കിലും t20 സെലക്ടർമാർ താൻ മോശം ഫോമിൽ ആണെന്ന് പറഞ്ഞു സഞ്ജുവിനെ ടീമിൽനിന്ന് സെലക്ട് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. അവർക്ക് നേരെയുള്ള വളരെ മനോഹരമായ നിശബ്ദ രീതിയിലുള്ള ഒരു മറുപടിയാണ് സഞ്ജു ഈ മത്സരത്തിലൂടെ നൽകുന്നത്. T20 മത്സരത്തിൽ കീവീസിന് എതിരെ മത്സരിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഒരു വർഷത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അരി ട്രോഫിയിൽ കളിച്ചിട്ടുള്ള മികച്ച 6 മത്സരങ്ങളിൽ നിന്നും സഞ്ജുവിന് 113.50 ശരാശരിയിൽ 227 റൺസ് നേടാൻ കഴിഞ്ഞിട്ടുണ്ട്.