കോഹ്ലിക്ക് ശേഷം t20 നായകനായി ചുമതലയേറ്റ രോഹിത് ശർമയ്ക്ക് ഉജ്ജ്വല തുടക്കം. കിവീസിനെതിരെ നടന്ന മുന്ന് t20 മത്സ്യങ്ങളിലും ഇന്ത്യ വിജയം നേടി. മൂന്ന് കളിയിലായി 159 റൺസ് നേടിയ രോഹിത് തന്നെയാണ് മാൻ ഓഫ് ദി സീരീസും. ട്രെന്റ് ബോൾട്ട് ഉൾപ്പെടുന്ന വൻ ബൗളിംഗ് നിരയ്ക്കെതിരെ 10 സിക്സെറുകളാണ് രോഹിത് അടിച്ചത്. അവയിൽ ഭൂരിഭാഗവും പുൾ ഷോർട്ടുകൾ. ഈ സീരീസോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 450 സിക്സെന്ന നേട്ടവും അന്താരാഷ്ട്ര ടി20യിൽ 150 സിക്സെന്ന നേട്ടവും ഹിറ്റ്മാൻ കൈവരിച്ചിരിക്കുന്നു.
ഇപ്പോഴിതാ തന്റെ ട്രേഡ് മാർക്ക് ആയ പുൾ ഷോർട്ടിനു പിന്നിലെ രഹസ്യം താരം വെളിപ്പെടുത്തിയിരിക്കുന്നു. സിമന്റ് പിച്ചുകളിലും കോൺക്രീറ്റ് പിച്ചുകളിലും കളിച്ചാണ് ഞാൻ വളർന്നത്. കരിയറിൽ ഓപ്പൺ ചെയ്യാൻ ആരംഭിച്ചതോടെ എന്റെ സമീപനത്തിൽ മാറ്റം വന്നു. പുൾ ഷോട്ടുകൾ കളിക്കാനുള്ള കഴിവ് എനിക്ക് സ്വഭാവികമായി ലഭിച്ചതാണെന്ന് പറയാൻ കഴിയില്ല, ആ ഷോട്ടുകൾ കളിക്കുവാൻ ഞാൻ ഒരുപാട് പരിശീലനം നടത്തിയിട്ടുണ്ട്.എന്നാൽ പുൾ ഷോട്ടിനായി ശ്രമിച്ചുകൊണ്ട് ഒരുപാട് തവണ ഞാൻ പുറത്തായിട്ടുണ്ട്.
നിങ്ങൾക്ക് ഒരു കഴിവുണ്ടെങ്കിൽ പുറത്താകുന്നതിനെ കുറിച്ച് ചിന്തിക്കാതെ അത് പുറത്തെടുക്കണം. ഷോർട്ട് പിച്ച് ചെയ്യുന്ന ബോളുകൾ കളിക്കാനുള്ള എന്റെ കഴിവുകളിലൊന്നാണ്, അതിനാൽ അത്തരം ഷോട്ടുകൾ കളിക്കാനും പരമാവധി ഫലം നേടിയെടുക്കാനും ഞാൻ ശ്രമിക്കും.” മത്സരശേഷം രോഹിത് ശർമയുടെ വെളിപ്പെടുത്തലാണിത്.ഇന്ത്യ -ന്യൂസീലൻഡ് പരമ്പര വിജയം രോഹിത് ശർമയ്ക് നല്ല തുടക്കം തന്നെയാണ് നൽകിയിരിക്കുന്നത്. രാഹുൽ ദ്രാവിഡിന്റെ പരിശീലനവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും വലിയ മാറ്റം തന്നെയാണ് ഇന്ത്യൻ ക്രിക്കിറ്റിൽ ഉണ്ടാക്കിയിട്ടുള്ളത്.