ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്ക് പുറത്താക്കിയ വിരാട് കോഹ്ലി അസ്വസ്ഥൻ ആണെന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തികളിൽ വെളിവാകുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി മൂന്നുദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന കളിക്കാർക്കായി മുംബൈയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എന്നാൽ ഷാർദുൽ താക്കുർ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവർ ക്യാമ്പിൽ പങ്കെടുത്തപ്പോൾ രോഹിത് ശർമ അതിൽനിന്നെല്ലാം വിട്ടുനിന്നു. ഇത് ഏറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ക്യാമ്പിനെ പറ്റി വിരാട് കോഹ്ലിയെ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം വരുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് അധികൃതർ അവകാശപ്പെട്ടു.
മാത്രമല്ല അദ്ദേഹത്തെ ഫോൺ വിളിച്ചപ്പോഴൊക്കെയും ഒരു പ്രതികരണവും ലഭിച്ചിരുന്നില്ല എന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു. “വിരാട് കോലിക്ക് ക്യാമ്പിനെ കുറിച്ച് വ്യക്തമായ അറിയിപ്പ് നൽകിയിരുന്നു. പക്ഷേ അദ്ദേഹം ക്യാമ്പിൽ ചേർന്നില്ല. അദ്ദേഹം നാളെ ടീമിനൊപ്പം ചേരും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരങ്ങൾക്കും മുൻപ് കളിക്കാരൻ മൂന്ന് ദിവസത്തെ ബയോ ബബിളിൽ പ്രവേശിക്കും”. ബിസിസിഐലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഞായറാഴ്ച ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞതിങ്ങനെയാണ്. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീം ഡിസംബർ 16ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് പുറപ്പെടും.
മൂന്ന് ടെസ്റ്റുകളിൽ ആദ്യത്തേത് സെഞ്ച്ചൂറിയനിൽ ഡിസംബർ 26ന് ആരംഭിക്കും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് t20 നായകസ്ഥാനം വിരാട് കോലി കൈമാറിയിരുന്നു. എല്ലാ ലിമിറ്റഡ് ഓവർ മത്സരങ്ങളുടെ നായകാനായി രോഹിത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് കൂടാതെ രോഹിത് ശർമയുടെ നായകത്വത്തിൽ ഇന്ത്യ-ന്യൂസിലാൻഡ് t20 മത്സരങ്ങൾക്ക് വിരാട് കോലി വിശ്രമം എടുത്തിരുന്നു. ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷമുള്ള ഏകദിന മത്സരങ്ങളിൽ രോഹിത് ശർമ്മയുടെ കീഴിൽ കോഹ്ലി കളിക്കേണ്ടിവരും.