January 29, 2023

രോഹിത്തിനെ വാനോളം പുകഴ്ത്തി മുൻ ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വളരെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയത്. ഡിസംബർ എട്ടിനായിരുന്നു ബിസിസിഐയുടെ ആ തീരുമാനം. ലിമിറ്റഡ് ഓവറുകളുടെ നായകനായി രോഹിത് ശർമയെ നിയമിക്കുകയും വിരാട് കോഹ്‌ലിയെ ടെസ്റ്റ് ടീമിന്റെ നായകനായി തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു. അതുകൂടാതെ ടെസ്റ്റ് ടീമിന്റെ പുതിയ ഉപനായകൻ ആയി രോഹിത് ശർമയെ തന്നെ നിയമിച്ചു. കഴിഞ്ഞ ഒരു വർഷത്തോളം ഫോം കണ്ടെത്താനാവാതിരുന്ന അജിൻക്യ രഹാനെക്ക് ടെസ്റ്റ് ടീമിന്റെ ഉപ നായകസ്ഥാനം നഷ്ടപ്പെട്ടു.

ഇന്ത്യക്കായി രണ്ട് നായകന്മാരെ വയ്ക്കാമെന്ന ആശയം സെലക്ടർമാർ ശരി വെച്ചില്ല. അത് ടീമിൽ കൂടുതൽ ഭിന്നിപ്പുകൾ ഉണ്ടാക്കും എന്നതായിരുന്നു കാരണം പറഞ്ഞത്. കോഹ്‌ലിയെ അവഗണിച്ചതിനെത്തുടർന്ന് ഒരുപാട് ആരോപണങ്ങൾ സജീവമാകവേ പത്രസമ്മേളനത്തിൽ വിരാട് കോഹ്ലി തന്റെ നയം വ്യക്തമാക്കി. വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ താൻ ഉറപ്പായും കളിക്കുമെന്നും താൻ ഒരിക്കലും ബിസിസിഐ ഓട് വിശ്രമം ആവശ്യപ്പെട്ടിട്ടില്ല എന്ന് താരം വ്യക്തമാക്കി. ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിനെ തുടർന്ന് ഏതെങ്കിലും മത്സരത്തിൽ നിന്ന് ഒഴിവാകുന്നആളല്ല ഞാൻ. ഇന്ത്യക്കു വേണ്ടി കളിക്കുക എന്നത് എപ്പോഴും അഭിമാനമാണെന്നും താരം വ്യക്തമാക്കി.

“സെലക്ഷൻ കമ്മിറ്റി ചെയർമാൻ മീറ്റിംഗ് ആരംഭിക്കുന്നതിനു മുൻപ് ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. രോഹിത് ശർമയാണ് ക്യാപ്റ്റൻ ആകുന്നതെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ യെസ് പറഞ്ഞു. രോഹിതും ഞാനും തമ്മിൽ ഒരു പ്രശ്നവുമില്ല. ഇക്കാര്യം ഞാൻ നിങ്ങളോട് പറഞ്ഞു മടുത്തു. അദ്ദേഹം ഒരു മികച്ച നായകനാണ്. ഐപിഎല്ലിൽ പലതവണ അത് തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. എന്റെ എനർജി ലെവലിൽ ഒരു കുറവും ഉണ്ടാകില്ല. ടീമിനുവേണ്ടി എന്റെ 100% നൽകും”. കോഹ്ലി പറഞ്ഞത് ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *