February 5, 2023

രോഹിത്തിന് പരിക്ക്, ഇന്ത്യക്ക് വൻ തിരിച്ചടി

ഇന്ത്യ-സൗത്താഫ്രിക്ക മത്സരങ്ങൾ ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കിനിൽക്കെ രോഹിതിന് പരിക്ക് പറ്റിയിരിക്കുന്നു. രോഹിത് ശർമ പരിക്കുമൂലം ഇന്ത്യ-സൗത്താഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ കളിക്കില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത് ശർമ. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലനത്തിനിടെയാണ് ശർമ്മയ്ക്ക് പരിക്കുപറ്റിയത്. താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ എ ടീമിന്റെ നായകനായ പ്രിയങ്ക് പഞ്ചാളിനെയാണ് രോഹിത് ശർമ്മയ്ക്ക് പകരം നിയമിച്ചിരിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് രോഹിത് ശർമയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ പുതിയ വൈസ് ക്യാപ്റ്റനും ബിസിസിഐ ഉടൻ കണ്ടെത്തേണ്ടതുണ്ട്. ഈ വരുന്ന ഡിസംബർ 26നാണ് ഇന്ത്യ സൗത്താഫ്രിക്ക ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങൾ ആണുള്ളത്. അതിനുശേഷമാണ് ഏകദിന മത്സരങ്ങൾ. ഏകദിന മത്സരങ്ങളിൽ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ചില റിപ്പോർട്ടുകൾ പ്രകാരം പരിക്ക് ഗുരുതരമാണെന്നും കേൾക്കുന്നുണ്ട്.

ഡിസംബർ 16നാണ് ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നത്. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇറങ്ങുന്ന പ്രിയങ്ക് പഞ്ചാൾ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 24 സെഞ്ച്വറിയടക്കം 7011 റൺസെടുത്തിട്ടുണ്ട്. 45.52 ആണ് ശരാശരി റൺസ്. രോഹിത്തിnte അഭാവത്തിൽ കെ എൽ രാഹുലും മായങ്ക് അഗർവാളുമാണ് ഓപ്പണിങ് കൂട്ടുകെട്ട്. സൗത്താഫ്രിക്ക ക്കെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീം : വിരാട് കോഹ്ലി( ക്യാപ്റ്റൻ ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, പ്രിയങ്ക് പഞ്ചൾ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത് (wk), വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, ജയന്ത്‌ യാദവ്, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഷാർദുൽ താക്കുർ, മുഹമ്മദ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *