January 29, 2023

“രോഹിത് പറഞ്ഞാലേ ടീം ബസ് വരെ സ്റ്റാർട്ട് ചെയ്യുള്ളൂ”- വിരാട് കോഹ്ലി

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനാണ് വിരാട് കോഹ്ലി. രണ്ടാഴ്ചകൾക്ക് മുൻപാണ് വിരാട് കോലിക്ക് ഏകദിന നായകസ്ഥാനം നഷ്ടമായത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മത്സരങ്ങളുടെ നായകനായി രോഹിത് ശർമ ചുമതലയേറ്റു. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശർമ നിയമിച്ചിട്ടുണ്ട്. ഇതിന് മുൻപ് അജിങ്ക്യ രഹാനെ ആയിരുന്നു ടെസ്റ്റ് ടീമിന്റെ ഉപനായകൻ. എന്നാൽ കഴിഞ്ഞവർഷത്തെ മോശംപ്രകടനം കാരണം താരത്തിന് സ്ഥാനം നഷ്ടമായി. 2008ലാണ് വിരാട് കോലി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇന്ത്യയുടെ അഭിവാജ്യ ഘടകമായി. 2017 ലാണ് രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്.

എന്നാൽ ആറു വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു തുടർന്ന് കളിക്കാൻ. കോഹ്ലിയും രോഹിത്തും തമ്മിൽ പിണക്കം ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിൽ ഇല്ല എന്ന് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം വിഭാഗം വാദിക്കുന്നു. എന്നാൽ കോഹ്ലി രോഹിത്തുമായി സൗഹൃദമാണെന്നും ഒരുതരത്തിലുള്ള ശത്രുത ഇല്ലെന്നും വിരാട് കോഹ്ലി പലതവണ മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. പഴയ ഒരു അഭിമുഖത്തിൽ കോലി രോഹിത്തിനെ കുറിച്ച് പറയുന്ന ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

2017ൽ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിലാണ് രോഹിത്തിനെ കുറിച്ച് കോഹ്ലി വെളിപ്പെടുത്തലുകൾ നടത്തിയത്. “രോഹിത്തിനെ പോലെ മറവി ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. വാലറ്റ്, ഫോൺ തുടങ്ങിയ സാധനങ്ങൾ വരെ അവൻ എടുക്കാൻ മറക്കും. ഒരിക്കൽ ബസ്സിൽ പോകുമ്പോഴാണ് രോഹിത് ഐപാഡ് എടുക്കാൻ മറന്നു എന്ന് പറഞ്ഞത്. നിരവധിതവണ പാസ്പോർട്ട് പോലും അവൻ മറന്നു പോയിട്ടുണ്ട്. ലോജിസ്റ്റിക് മാനേജർ എപ്പോഴും ചോദിക്കും രോഹിത്തിന്റെ എല്ലാ സാധനങ്ങളും ഇല്ലേ എന്ന്. ഉണ്ട് എന്ന് പറഞ്ഞാൽ മാത്രമേ ബസ് പുറപ്പെടൂ.”

Leave a Reply

Your email address will not be published. Required fields are marked *