February 5, 2023

രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യ ആദ്യ t20യിൽ വിജയതുടക്കത്തിലേക്ക്.

ആദ്യ t20 യിൽ ന്യൂസിലണ്ടിനെതിരായുള്ള മത്സരത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ന്യൂസിലൻഡ് ആദ്യം ബാറ്റിംഗ് ചെയ്തപ്പോൾ അവർക്ക് 164 റൺസ് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യയ്ക്ക് 165 റൺസ് ലക്ഷ്യം കാണണ്ടതായുണ്ട്. സൂപ്പർ താരം രോഹിത് ശർമയും സൂര്യകുമാർ യാദവും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.

ന്യൂസിലൻഡ് ആദ്യ ബാറ്റിംഗിൽ ഉയർത്തിയ 164 റൺസ് ഇന്ത്യയ്ക്ക് 19.4 ഓവറിൽ മറികടക്കാൻ കഴിഞ്ഞു. സെക്കൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്ത രോഹിത് ശർമയുടെ തീരുമാനം മികച്ച രീതിയിലുള്ള മത്സരം തന്നെയാണ് കാഴ്ചവച്ചത്. ബാറ്റിംഗിൽ ഓപ്പണിംഗ് ഇറങ്ങിയ യുവതാരം കെ എൽ രാഹുൽ രോഹിത് ശർമയും വളരെ മികച്ച ബാറ്റിംഗ് ലൂടെ തന്നെ ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തി. കേരളം രാഹുലിന് 15 റൺസ് നേടി പുറത്താക്കേണ്ട വന്നു. രോഹിത് ശർമ 36 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ടു സിക്സും അടക്കം 48 റൺസ് നേടി പുറത്തായി.

മത്സരത്തിൽ വിരാട് കോലിക്ക് പകരക്കാരനായി ഇറങ്ങിയ സൂര്യ കുമാർ യാദവ് ഇന്ത്യയ്ക്കുവേണ്ടി മനോഹരവും ഗുണകരവുമായ രീതിയിലുള്ള തകർപ്പൻ ബാറ്റിംഗ് തുടക്കം കുറിച്ചു. സൂര്യകുമാർ യാദവ് തന്റെ അർദ്ധ സെഞ്ച്വറി നേടിയത് 34 പന്തിൽ നിന്നുമാണ്. താരം 40 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും അടക്കം 62 റൺസ് നേടി പുറത്തായി. മികച്ച രീതിയിലുള്ള ബാറ്റിംഗ് തന്നെയാണ് യാദവ് കാഴ്ച്ച വച്ചത്. ഇത് ഇന്ത്യയുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *